പാര്‍ട്ടി പ്രവര്‍ത്തകന്റെ ചോദ്യത്തിന് മുന്നില്‍ മുട്ട് മടക്കി സാക്ഷാല്‍ നരേന്ദ്ര മോദി; ബിജെപിയുടെ വീഡിയോ പാര്‍ട്ടിക്ക് തന്നെ പാരയായി

0
238

കാഞ്ചിപുരം(www.mediavisionnews.in): പാര്‍ട്ടി പ്രവര്‍ത്തകന്റെ ചോദ്യത്തിന് മുന്നില്‍ മുട്ട് മടക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബൂത്ത് ലെവല്‍ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സംവാദത്തിലായിരുന്നു സംഭവം. ബിജെപി കാഞ്ചീപുരത്തുള്ള പ്രവര്‍ത്തകനായ നിര്‍മ്മല്‍ കുമാര്‍ ജെയ്‌നാണ് മോദിയെ ഉത്തരം മുട്ടിച്ചത്.

‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി താങ്കളുമായി സംസാരിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. താങ്കള്‍ രാജ്യത്തിനായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണ്. പക്ഷേ മധ്യവര്‍ഗ ജനതയുടെ വിചാരം താങ്കളുടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് നികുതി ശേഖരണം മാത്രമാണെന്നതാണ്. മധ്യവര്‍ഗ ജനതയക്ക് മോദി സര്‍ക്കാരില്‍ നിന്നും ആശ്വാസം ലഭിക്കുന്നില്ല. ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട ഫീസും, പിഴയും ഐടി മേഖല, വായ്പക്കു വേണ്ട നടപടികള്‍ക്ക് തുടങ്ങിയവ സമീപകാലത്ത് വന്നത്. ബിജെപിയുടെ സുപ്രധാന ഭാഗമായ മധ്യവര്‍ഗത്തിന് ആശ്വസം നല്‍കണമെന്ന് താന്‍ അപേക്ഷിക്കുന്നതായി’ നിര്‍മ്മല്‍ കുമാര്‍ ജെയ്ന്‍ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ഭരണപരാജയത്തെ സംബന്ധിച്ച ചോദ്യം വരുമെന്ന പ്രതീക്ഷ മോദിക്ക് ഉണ്ടായിരുന്നില്ലെന്ന് മറുപടിയില്‍ നിന്നും വ്യക്തമാണ്. ‘ നന്ദി നിര്‍മ്മല്‍ ജി, താങ്കള്‍ വ്യാപരിയാണ്. അതു കൊണ്ട് വ്യാപരസംബന്ധമായ ചോദ്യമാണ് താങ്കള്‍ ചോദിക്കുന്നത്. താന്‍ ശ്രദ്ധിക്കുന്നത് സാധാരണക്കാരുടെ പ്രശ്‌നങ്ങളിലാണ്. അതിനാല്‍ ഇക്കാര്യത്തില്‍ താങ്കള്‍ക്ക് ഉറപ്പുനല്‍കുന്നു’ – എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

തന്റെ മറുപടിയില്‍ ആളുകള്‍ക്ക് സ്ംതൃപ്തിയില്ലെന്ന് മനസിലാക്കിയ മോദി ‘ പോകാം, പോണ്ടിച്ചേരിക്ക് നന്ദി’യെന്ന പറഞ്ഞ് സ്ഥലം വിടുകയായിരുന്നു. ഈ വീഡിയോ ബിജെപിയുടെ ഒഫീഷ്യല്‍ യൂട്യൂബ് അക്കൗണ്ടില്‍ നിന്നുമാണ് പുറത്ത് വന്നത്.

വീഡിയോയില്‍ 14 മിനിറ്റിനുശേഷമുളള ഭാഗത്താണ് വാര്‍ത്തയില്‍ പറയുന്ന രംഗമുള്ളത്

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here