നിയമസഭ ചേരുമ്പോൾ എങ്ങനെ അധ്യക്ഷനാകും ? സ്പീക്കർക്ക് എൻ.എ.നെല്ലിക്കുന്ന് എംഎൽഎയുടെ പരാതി

0
175

കാസർകോട്(www.mediavisionnews.in): നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് തന്നെ സർക്കാർ പരിപാടിയിൽ അധ്യക്ഷനാക്കിയതിനെതിരെ പരാതിയുമായി എൻ.എ.നെല്ലിക്കുന്ന് എംഎൽഎ. നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ, കലക്ടർ ഡി.സജിത്ത് ബാബു, എന്നിവർക്കു പരാതി നൽകി. ഇന്നു മുള്ളേരിയയിൽ നടക്കുന്ന സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിയുടെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷനായി തന്നെ ചുമതലപ്പെടുത്തിയതിനെതിരെയാണ് എംഎൽഎ പരാതി നൽകിയത്. നിയമസഭാസമ്മേളനം നടക്കുന്ന ദിവസങ്ങളിൽ സാമാജികർ പങ്കെടുക്കേണ്ട യോഗങ്ങൾ സർക്കാർ തലത്തിലോ വകുപ്പു തലത്തിലോ തദ്ദേശ സ്ഥാപനങ്ങളോ വിളിച്ചു ചേർക്കാൻ പാടില്ലെന്നു സ്പീക്കറുടെ റൂളിങ് നിലവിലുണ്ട്.

ഇത്തരം പരിപാടികൾ നടക്കുന്നില്ലെന്ന് കലക്ടർമാരും വകുപ്പു മേധാവികളും ഉറപ്പു വരുത്തേണ്ടതാണെന്നും 2017ൽ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. എന്നാൽ ഇതിന്റെ ലംഘനമാണു നടന്നതെന്ന് എംഎൽഎ ചൂണ്ടിക്കാട്ടുന്നു. തന്നെ അധ്യക്ഷനാക്കിയെന്ന വിവരം ഒരാഴ്ച മുൻപു ലഭിച്ചിരുന്നു. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ അസൗകര്യം അറിയിച്ചെന്നും എംഎൽഎ പരാതിയിൽ വ്യക്തമാക്കുന്നു. വീഴ്ചവരുത്തിയവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here