ദുബൈ കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ മൂന്നാമത്തെ ബൈത്തുറഹ്മ പുത്തിഗെ പഞ്ചായത്തിൽ

0
230

ദുബൈ(www.mediavisionnews.in):: ദുബൈ കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച മൂന്നാമത്തെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ബൈത്തുറഹ്മ കാരുണ്യ ഭവനം പുത്തിഗെ പഞ്ചായത്തിലെ പാടുലടുക്കത്തെ ഒരു നിർധന കുടുംബത്തിനു നിർമ്മിച്ചു നൽകാൻ ഇതു സംബന്ധമായി ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട് അയൂബ് ഉറുമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തെ അസ്സയ്യിദ് അബ്ദുൽ ഹഖീം തങ്ങൾ അൽബുഖാരി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ പ്രകാരമുള്ള ആദ്യത്തെ ഭവനം മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവരയിലും രണ്ടാമത്തേത് കുമ്പള പഞ്ചായത്തിലെ മൊഗ്രാലിലും നിർമ്മാണം പൂർത്തീകരിച്ചു അർഹരായ കുടുംബങ്ങൾക്ക് കൈമാറിയിരുന്നു.

ആദ്യഘട്ടത്തിൽ ഓരോ പഞ്ചായത്തിലും ഓരോ കാരുണ്യ ഭവന നിർമ്മാണമാണ് പദ്ധതിയുടെ ലക്ഷ്യം. മഹമ്മൂദ് ഹാജി പൈവളിഗെ, അഡ്വ: ഇബ്രാഹിം ഖലീൽ, അഷ്റഫ് പാവൂർ, ഇബ്രാഹിം ബേരിക്ക, അസീസ് ബള്ളൂർ, മൻസൂർ മർത്ത്യ, സുബൈർ കുബണൂർ, അഷ്റഫ് ബയാർ, സലാം പട്‌ലട്ക്ക, അലി സാഗ്, മുനീർ ബേരിക്ക, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കഡി, അമാൻ തലേക്കള എന്നിവർ പ്രസംഗിച്ചു. ഡോ.ഇസ്മായിൽ മൊഗ്രാൽ സ്വാഗതവും സൈഫുദ്ദീൻ മൊഗ്രാൽ നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here