ദില്ലി(www.mediavisionnews.in):ജി എസ് ടി നികുതി ഘടന കൂടുതൽ ഉദാരമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിൽ താഴെയാക്കും. പരമാവധി നികുതിയായി 28 ശതമാനം ഏതാനും ചില ആഡംബര ഉത്പന്നങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ക് സമ്മിറ്റിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.
ജി എസ് ടി നടപ്പാക്കുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്ത വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം 65 ലക്ഷമായിരുന്നു. ഇപ്പോൾ അത് 1 .20 കോടിയായി വർദ്ധിച്ചതായി അദ്ദേഹം പറഞ്ഞു. നികുതി ഘടനയിൽ സുതാര്യത കൊണ്ട് വരാൻ കഴിഞ്ഞു. രാജ്യത്തിൻറെ പുരോഗതിക്ക് ജി എസ് ടിയിലേക്കുള്ള മാറ്റം അനിവാര്യമായിരുന്നുവെന്നും മോദി പറഞ്ഞു.