ജില്ലാ ശുചിത്വമിഷൻ ശേഖരിച്ചത‌് 3926 കിലോ ഇ‐ വേസ‌്റ്റ‌്

0
202
കാസർകോട‌്(www.mediavisionnews.in): ജില്ലാ ശുചിത്വമിഷൻ ജില്ലയിൽ നിന്നും ശേഖരിച്ചത‌്  3926 കിലോഗ്രാം ഇ-വേസ്റ്റ്.  പ്രകൃതിക്കും ജീവജാലങ്ങൾക്കും ഭീഷണിയായ നിരവധി മൂലകങ്ങൾ അടങ്ങിയ ഇലക്ട്രോണിക് മാലിന്യങ്ങൾ ഫലപ്രഥമായി സംസ്‌കരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ‌് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, കലക്ടറേറ്റ‌് എന്നിവടങ്ങളിലെ ഇ-വേസ്റ്റുകൾ  ശേഖരിച്ചത്. രണ്ടുവർഷത്തിനിടെ ജില്ലയിൽ മൂന്നാം തവണയാണ്  ഇലക്ട്രോണിക് വേസ്റ്റുകൾ സമാഹരിച്ചത്.
പഞ്ചായത്തുകളും നഗരസഭകളും ഉപയോഗശൂന്യമായ കംപ്യൂട്ടർ, പ്രിന്റർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും ശേഖരണ കേന്ദ്രമായ കലക്ടറേറ്റിൽ എത്തിച്ചു. ഇവ  മാലിന്യ സംസ്‌കരണ ഏജൻസിയായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന‌് കൈമാറി.  ഹൈദരാബാദിലെ സംസ്‌കരണ കേന്ദ്രത്തിലേക്ക‌് പുറപ്പെട്ട ക്ലീൻ കേരള കമ്പനിയുടെ വാഹനം  കലക്ടർ ഡോ. ഡി സജിത്ത് ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here