ജില്ലയിൽ വാഹനപരിശോധന കർശനമാക്കി

0
221

കാസർകോട്(www.mediavisionnews.in): അപകടങ്ങൾ നിയന്ത്രിക്കാനും ലഹരിമരുന്നു കടത്തുന്നത് തടയാനും ജില്ലയിൽ വാഹന പരിശോധന കർശനമാക്കി. ബൈക്കിൽ ഹെൽമറ്റില്ലാതെയും കാർ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ സീറ്റ് ബെൽട്ടിടാതെയും യാത്ര ചെയ്താൽ കർശന നടപടിയെടുക്കുമെന്ന് കലക്ടർ ഡോ.സജിത്ബാബു അറിയിച്ചു. വാഹനങ്ങൾക്കു കൃത്യമായ രേഖകൾ ഉണ്ടായിരിക്കണം. ജില്ലയിൽ വാഹനാപകടങ്ങൾ വർധിച്ച സാഹചര്യത്തിലും കൃത്യമായ രേഖകൾ ഇല്ലാതെ വാഹനങ്ങളിൽ ലഹരിമരുന്ന് ഉൾപ്പെടെയുള്ളവ കടത്തുന്നതായി കണ്ടെത്തിയതിന്റെയും അടിസ്ഥാനത്തിലാണിത്.

റവന്യു,ഗതാഗതവകുപ്പുകൾ യോജിച്ച് അടുത്ത ഒരാഴ്ചത്തേക്കു ജില്ലയിൽ 24 മണിക്കൂറും പരിശോധന തുടരും. പിടിക്കപ്പെടുന്നവരിൽ നിന്നു വൻതുക ഈടാക്കും. കലക്ടറുടെ നിർദേശപ്രകാരം നടത്തിയ വാഹന പരിശോധനയിൽ കഴിഞ്ഞ ദിവസം 145 വിവിധ വാഹനങ്ങളിൽ നിന്നായി 28,000രൂപ പിഴ ഈടാക്കി. പൊലീസ്,മോട്ടോർ വാഹനവകുപ്പ്, റവന്യു വിഭാഗങ്ങൾ നേതൃത്വം നൽകി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here