ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ഹര്‍ജി നല്‍കി; ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25000 രൂപ പിഴ വിധിച്ചു

0
260

കൊച്ചി (www.mediavisionnews.in):ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതി പിഴ വിധിച്ചു. 25000 രൂപ പിഴ ഈടാക്കിയാണ് ശബരിമല വിഷയത്തിലെ പൊലീസ് നടപടിക്കെതിരെ ശോഭ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയത്. വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുത്. വികൃതമായ ആരോപണങ്ങളാണ് ഹര്‍ജിക്കാരി ഉന്നിയിച്ചതെന്നും കോടതി പറഞ്ഞു. നടപടി എല്ലാവര്‍ക്കും പാഠമാകണമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരിക്കെതിരെ രൂക്ഷമായ പരാമര്‍ശമാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്

ഇതോടെ ശോഭ സുരേന്ദ്രന്‍ കോടതിയില്‍ മാപ്പ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്ന് ശബരിമല വിഷയവുമായി ബന്ധപ്പെട്ട സെപ്റ്റംബര്‍ 29 മുതല്‍ പൊലീസ് അറസ്റ്റ് ചെയ്ത അയ്യപ്പഭക്തരുടെ വിവരങ്ങള്‍ ഹാജരാക്കുന്നതിന് നടപടി വേണം.പൊലീസുകാരുടെ വീഴ്ച്ചക്കെതിരെ നടപടി വേണമെന്നും ശോഭാ സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഈ ഹര്‍ജിയാണ് കോടതി തള്ളിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here