ഗുരുപൂജ പുരസ്‌കാര ജേതാവ് അഷ്‌റഫ് പയ്യന്നൂരിന് ഉപ്പളയിൽ സ്വീകരണം നൽകി

0
185

ഉപ്പള(www.mediavisionnews.in): കേരള ഫോക്‌ലോർ അക്കാദമി 2016ലെ ഗുരുപൂജ പുരസ്‌കാര ജേതാവ് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ അഷ്‌റഫ് പയ്യന്നൂരിന് ഉപ്പളയിൽ മർഹബ റെക്കോർഡിങ് സ്റ്റുഡിയോയിൽ സ്വീകരണം നൽകി. മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്തിയോട് ഷാളണിയിച്ചു. യൂസഫ്, റസാഖ് ഉപ്പള, അസീസ്, ശരീഫ്, തുടങ്ങിയവർ ഉപഹാരം നല്‍കി. ബി.എം മുസ്തഫ, അക്ബർ, സിദ്ധീഖ്, മുജീബ്, സിയാദ് റീമ സ്റ്റുഡിയോ, സീന കണ്ണൂർ, ദിവ്യ, താഹിറ, നൗഫൽ ബി.എം, മുനീർ ബി.എം, നൗഷാദ് ബി.എം തുടങ്ങിയവർ സംബന്ധിച്ചു. സ്വീകരണത്തിന് അഷ്‌റഫ് പയ്യന്നൂർ നന്ദി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here