കുഞ്ചത്തൂരിൽ കൊടിക്കെട്ടുന്നതുമായി ബന്ധപ്പെട്ട് സംഘർഷം:നിരവധി പേർക്ക് പരിക്ക് വാഹനങ്ങൾ തകർത്തു

0
205

മഞ്ചേശ്വരം (www.mediavisionnews.in): കുഞ്ചത്തൂരിൽ കൊടികെട്ടുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. വെള്ളിയാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.

ഒരു ആരാധനാലയത്തില്‍ അടുത്ത ദിവസം നടക്കുന്ന ആഘോഷ പരിപാടിയുടെ ബാനര്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായത്. ബാനര്‍ കെട്ടുന്നതിനെ ചിലര്‍ എതിര്‍ത്തു. ഇതോടെ പരസ്പരം രൂക്ഷമായ കല്ലേറ് നടന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് കുതിച്ചെത്തിയപ്പോഴേക്കും ഇരുവിഭാഗവും പരിഞ്ഞുപോയിരുന്നു.

സ്ഥിതിഗതികള്‍ രൂക്ഷമാകാതിരിക്കാന്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘര്‍ഷം കാരണം ദേശീയപാത വഴി ഗതാഗതം അര മണിക്കൂറോളം സ്തംഭിച്ചു. തലപ്പാടിയില്‍ തകര്‍ക്കപ്പെട്ട നിരവധി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിട്ടുണ്ട്.

വിവരമറിഞ്ഞ് കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here