കുഞ്ചത്തൂരില്‍ സംഘര്‍ഷം: 5 പേർ അറസ‌്റ്റിൽ

0
217
മഞ്ചേശ്വരം(www.mediavisionnews.in): ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കവാടം കെട്ടുന്നതിനെ ചൊല്ലി കുഞ്ചത്തൂരിൽ  വെള്ളിയാഴ‌്ച  രാത്രിയുണ്ടായ സംഘർഷത്തിൽ നൂറുപേർക്തെിരെ പൊലീസ‌് കേസെടുത്തു.  പ്രയാപൂർത്തിയാകാത്ത രണ്ടുപേർ ഉൾപെടെ അഞ്ചു പേരെ പൊലീസ‌് അറസ‌്റ്റുചെയ‌്തു. പ്രദേശത്ത‌് ശക്തമായ പൊലീസ‌് ബന്തവസ്‌ ഏർപ്പെടുത്തിയിട്ടുണ്ട‌്.
സംഘർഷത്തിൽ  പൊലീസ‌് ജീപ്പ‌് ഉൾപെടെ  നിരവധി വാഹങ്ങൾ തകർക്കപ്പെട്ടിരുന്നു. മഞ്ചേശ്വരം സ‌്റ്റേഷനിലെ സീനിയർ പൊലീസ‌് ഓഫീസർ രജീഷ‌് അടക്കം നാലുപേർക്ക് പരിക്കേറ്റു.  വെള്ളിയാഴ‌്ച  രാത്രി ഒമ്പതരയോടെയാണ‌് അക്രമണത്തിന‌് തുടക്കം. കുഞ്ചത്തൂരിൽ പൊലീസ് വിലക്ക് ഏർപ്പെടുത്തിയ സ്ഥലത്ത് കവാടം കെട്ടാൻ ശ്രമിക്കുന്നതിനിടെയാണ‌് മറ്റൊരു സംഘം തടഞ്ഞത‌്. ഇതോടെ പരസ്പരം കല്ലേറും കുപ്പിയേറും നടത്തി കലാപത്തിന‌ായിരുന്നു നീക്കം.  ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾക്ക് നേരെയും വ്യാപകമായ അക്രമമുണ്ടായി. വിവമറിഞ്ഞ‌്  മഞ്ചേശ്വരം  എസ‌്ഐ അശോകന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഇരു സംഘങ്ങളേയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.  പൊലീസിനെതിരെയും വ്യാപകമായി അക്രമണമുണ്ടായി.   പൊലീസ് ലാത്തിവീശിയെങ്കിലും അക്രമികൾ പിൻതിരിഞ്ഞ‌ു പോകാൻ തയ്യാറായില്ല. തുടർന്ന‌് പൊലീസ‌് ഒമ്പതു റൗണ്ട‌് ഗ്രനേഡ‌് പ്രയോഗിച്ചുമാണ‌് സംഘർഷാവസ്ഥ നിയന്ത്രിച്ചത‌്.   അറസ‌്റ്റിലായവരിൽ രണ്ടുപേർ പ്രായപൂർത്തിയവാത്ത കുട്ടികളാണ‌്. ഇവർക്ക‌് ജൂവനൈൽ കോടതി ജാമ്യം അനുവദിച്ചു. മറ്റു മൂന്നു പേരെ കോടതി റിമാൻഡ‌് ചെയ‌്തു. സംഭവസ്ഥലത്ത് വൻ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.  ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ‌് കേസ‌്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here