കളിക്കിടെ ഇഷാന്തും ജഡേജയും തമ്മില്‍ വാക്കേറ്റം; ദയനീയ തോല്‍വിക്കൊപ്പം ഇന്ത്യക്ക് ഈ നാണക്കേടും(വീഡിയോ)

0
243

പെര്‍ത്ത് (www.mediavisionnews.in): പെര്‍ത്ത് ടെസ്റ്റിന്റെ നാലാം ദിനം തന്നെ സന്ദര്‍ശകരായ ഇന്ത്യ കളി കൈവിട്ടിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് വാലറ്റത്തെ പോലും ചുരുട്ടിക്കെട്ടാനാകാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ വിയര്‍ത്തു. അവസാന വിക്കറ്റില്‍ വരെ ഈ പ്രതിരോധ തന്ത്രം ഓസീസ് പുറത്തെടുത്തപ്പോള്‍ ഇന്ത്യ സമ്മര്‍ദ്ധത്തിലായി. ഈ സമ്മര്‍ദ്ധങ്ങള്‍ക്കിടെ മൈതാനത്ത് ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടുന്നതിനും പെര്‍ത്തിലെ പുതിയ സ്റ്റേഡിയം വേദിയായി.

നാലാം ദിനത്തിന്റെ രണ്ടാം സെഷനില്‍ ഓസീസിന്റെ നഥാന്‍ ലിയോണും മിച്ചല്‍ സ്റ്റാര്‍ക്കും ബാറ്റ് ചെയ്യവേയായിരുന്നു സംഭവം. സബ്‌സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി എത്തിയ രവീന്ദ്ര ജഡേജയും പേസര്‍ ഇശാന്ത് ശര്‍മ്മയുമാണ് പരസ്യമായി വാഗ്‌വാദത്തിലേര്‍പ്പെട്ടത്. ജഡേജയ്ക്ക് നേരെ വിരല്‍ ചൂണ്ടിയായിരുന്നു ഇശാന്ത് ശര്‍മ്മയുടെ സംസാരം. ഇരുവരുടെയും തര്‍ക്കം 90 സെക്കന്റുകള്‍ നീണ്ടുനിന്നു. ഷമിയും കുല്‍ദീപും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഫോക്‌സ് സ്‌പോര്‍ട്‌സാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here