കമല്‍നാഥിന്റെ സത്യപ്രതിജ്ഞയില്‍ പിണറായി പങ്കെടുക്കും; വിശാല ഐക്യവാതില്‍ തുറന്നിട്ട് വീണ്ടും കോണ്‍ഗ്രസ്

0
217

ഭോപ്പാല്‍(www.mediavisionnews.in): മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷികളെ ക്ഷണിച്ച് കോണ്‍ഗ്രസ്. കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിന്റേ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിശാല പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് കക്ഷികളെല്ലാം പങ്കെടുത്തിരുന്നു. സമാനമായ ചടങ്ങ് സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ടി.ഡി.പി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും ചടങ്ങിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ബി.എസ്.പിയേയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി നല്‍കിയിട്ടില്ല. നേരത്തെ പ്രതിപക്ഷ കക്ഷികളുടെ സംയുക്തയോഗത്തില്‍ നിന്ന് ബി.എസ്.പി വിട്ടുനിന്നിരുന്നു.

കേരളമുഖ്യമന്ത്രിയും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍, പുതുച്ചേരി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി. നാരായണസ്വാമി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ടെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും ചടങ്ങില്‍ പങ്കെടുക്കും.

15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ചാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരമേല്‍ക്കുന്നത്. 230 അംഗ നിയമസഭയില്‍ 114 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിനാവശ്യം.

നാല് സ്വതന്ത്രര്‍, ബി.എസ്.പി (2), എസ്.പി (1) എന്നിവര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here