കണ്ടത് സാമ്പിള്‍ വെടിക്കെട്ട്; വരുന്നത് ‘ഫ്രീ സുനാമി’: ജിയോയുടെ പുതിയ പ്ലാനില്‍ നടുങ്ങി ടെലികോം മേഖല

0
203

(www.mediavisionnews.in): ഒരു ജിബി ഡാറ്റയ്ക്ക് 200ഉം 300ഉം വരെ രൂപ നല്‍കി ഒരു മാസം ഇന്റര്‍നെറ്റ് കഷ്ടിച്ച് ഉപയോഗിച്ചിരുന്നവര്‍ക്കിടയിലേക്കാണ് ഒരു ദിവസം ഒരു ജിബി അതും സൗജന്യമായി നല്‍കി ജിയോ രാജ്യത്തെ ടെലികോം വിപണിയെ ഞെട്ടിച്ചത്. രാജ്യത്തെ ഡാറ്റാ രംഗത്ത് വന്‍ വിപ്ലവം കൊണ്ടുവന്ന ജിയോ ഇപ്പോഴിതാ പുതിയൊരു പ്ലാനും കൂടി അവതരിപ്പിക്കാനൊരുങ്ങുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍ കൈവെയ്ക്കാനാണ് മുകേഷ് അംബാനി ഒരുങ്ങുന്നതെന്നാണ് സൂചന. ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ശരാശരി ഫീച്ചറുകളുള്ള സ്മാര്‍ട്ട്‌ഫോണുകള്‍
നിര്‍മ്മിച്ച് വില്‍പ്പന നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ചൈനീസ് കമ്പനികള്‍ കീഴടക്കിയിരിക്കുന്ന ഇന്ത്യന്‍ വിപണിയെ ഇന്ത്യന്‍
നിര്‍മ്മിത സ്മാര്‍ട്ട്‌ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കി തിരിച്ചു പിടിക്കാനാണ് അംബാനിയുടെ നീക്കം.

കരാറടിസ്ഥാനത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കുന്ന അമേരിക്കന്‍ കമ്പനി ഫ്‌ളെക്‌സുമായി മുകേഷ് അംബാനിയുടെ കമ്പനി ചര്‍ച്ച തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് അംബാനി പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട്‌ഫോണും അതോടൊപ്പം ഡാറ്റയും നല്‍കുമ്പോള്‍ വിപണിയില്‍ വീണ്ടുമൊരു വിപ്ലവമുണ്ടാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ഇതിനെ കുറിച്ച് വിലയിരുത്തുന്നത്.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ വെച്ച് തന്നെ ഫോണുകള്‍ നിര്‍മ്മിക്കാനാണ് കമ്പനി നീക്കം. ഫോണുകള്‍ വന്‍ വിലക്കുറവിലൂടെ നല്‍കാമെന്നതാണ് ഇതിന്റെ ഗുണം. ഏകദേശം 50 കോടി ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കളാണ് നിലവില്‍ ഇന്ത്യയിലുള്ളതെന്നാണ് കണക്കുകൂട്ടലുകള്‍.

വില്‍പ്പന നടത്തുന്ന ഫോണുകള്‍ക്ക് തകരാര്‍ വന്നാല്‍ അത് പരിഹരിക്കാനുള്ള സര്‍വീസ് സെന്ററുകളും ഇന്ത്യയൊട്ടാകെ നിര്‍മ്മിക്കും. വില്‍പ്പന നടത്തുന്ന ഫോണുകള്‍ക്ക് തകരാര്‍ വന്നാല്‍ സൗജന്യമായി ഈ സെന്ററുകള്‍ പരിഹരിച്ച് നല്‍കും. അതേസമയം, ഡാറ്റ വിപ്ലവത്തില്‍ അടിവേരു തകര്‍ന്ന മറ്റു കമ്പനികള്‍ ജിയോയുടെ പുതിയ നീക്കത്തെ നടുക്കത്തോടെയാണ് കാണുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here