ഒരു വര്‍ഷം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ കഴിയുമോ?; 72 ലക്ഷം രൂപ സമ്മാനമായി നേടാം

0
214

(www.mediavisionnews.in):മൊബൈല്‍ ഫോണ്‍ ആളുകള്‍ക്ക് ഇപ്പോള്‍ ഒരു അവയവം പോലെയായിട്ടുണ്ട്. കയ്യില്‍ ഫോണ്‍ ഇല്ലാത്ത സമയം വളരെ കുറവ്. എല്ലാ കാര്യങ്ങളും നടക്കുന്നത് ഫോണിലൂടെ. വിരല്‍ത്തുമ്പിലേക്ക് ചുരുക്കി കെട്ടിയ ഈ ലോകം ഒരു ദിവസമോ രണ്ടു ദിവസമോ ഉപയോഗിക്കാതിരിക്കു എന്നൊരു വെല്ലുവിളി വന്നാല്‍ അതേറ്റെടുക്കാന്‍ ആധുനിക മനുഷ്യന്‍ രണ്ടാമതൊന്ന് ചിന്തിക്കമെന്നുറപ്പ്. ആ വെല്ലുവിളി ഒരു വര്‍ഷത്തേക്കായാലോ. എന്നാല്‍ അത്തരത്തിലുള്ള ഒരുമത്സരവുമായി രംഗത്ത് വന്നിരിക്കുകയാണ് കൊക്കകോളയുടെ സഹോദരസ്ഥാപനമായ വിറ്റാമിന്‍വാട്ടര്‍. വിജയിക്ക് 72 ലക്ഷം രൂപയാണ് സമ്മാനം.

സ്‌കോള്‍ ഫ്രീ ഫോര്‍ എ ഇയര്‍ എന്നാണ് കമ്പനി മത്സരത്തിന് നല്‍കിയിരിക്കുന്ന പേര്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഫോണ്‍ ഉപയോഗിക്കാം. എന്നാലത് സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കില്ലെന്ന് മാത്രം. ഇന്റര്‍നെറ്റ് കണക്ഷനില്ലാത്ത സാധാരണ ഒരു ഫോണാകും നല്‍കുക. ഒരു ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഉപയോഗിക്കാനുള്ള അനുമതിയുമുണ്ടാകും. എന്നാല്‍ സ്വന്തമോ മറ്റുള്ളവരുടെയോ സ്മാര്‍ട്ട്ഫോണോ ടാബ്ലറ്റോ ഉപയോഗിക്കുന്നതില്‍ വിലക്കുണ്ട്.

സ്മാര്‍ട്ട്ഫോണ്‍ ഇല്ലാതെ ഒരു വര്‍ഷം ഏതുരീതിയിലാണ് ചിലവിടാന്‍ പോകുന്നതെന്ന് ക്രിയാത്മകമായി അവതരിപ്പിക്കുന്നവരില്‍ നിന്നുമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യരായവരെ തിരഞ്ഞെടുക്കുക. ഇത്തരം ക്രിയാത്മക സൃഷ്ടികള്‍ #NoPhoneforaYear, #contest എന്നീ ഹാഷ്ടാഗുകളോടെ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ട്വിറ്ററിലോ ഇന്‍സ്റ്റഗ്രാമിലോ പങ്കുവെയ്ക്കാം. ഇവരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരെ വ്യവസ്ഥകള്‍ക്കു വിധേയമായി ഒരു വര്‍ഷം ജീവിക്കാമെന്ന കരാറില്‍ മത്സരത്തിലേക്ക് പ്രവേശിപ്പിക്കും. മത്സരത്തിനിറങ്ങി ആറുമാസം പിന്നിട്ട് പരാജയപ്പെട്ടാലും 7.2 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here