ഒമ്പത് വര്‍ഷം പ്രണയിച്ചു; വിവാഹ നിശ്ചയവും കഴിഞ്ഞു; വിവാഹത്തിന് ഒന്നരമാസം മുമ്പ് ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം യുവതി ഒളിച്ചോടി; കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്

0
215

(www.mediavisionnews.in): ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന തേപ്പ് വീഡിയോകളാണ്. ഇത്തരത്തില്‍ ഒമ്പത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹ നിശ്ചയവും കഴിഞ്ഞ് മറ്റൊരുത്തന്റെ കൂടെ യുവതി ഇറങ്ങി പോയ സംഭവമാണ് ഏറെ വാര്‍ത്തയായിരിക്കുന്നത്. ഒമ്പത് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു യുവാവും യുവതിയും വിവാഹിതരാകാന്‍ തീരുമാനിച്ചത്. ബന്ധുക്കള്‍ കൂടി പച്ചക്കൊടി കാണിച്ചതോടെ വിവാഹാഘോഷങ്ങളായി.

വിവാഹത്തിന് മാസങ്ങള്‍ മുമ്പ് ടിക് ടോകിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം യുവതി ഇറങ്ങി പോവുകയായിരുന്നു. ഒന്നര മാസത്തെ പരിചയം മാത്രമാണ് യുവതിയും ഭര്‍ത്താവും തമ്മിലുള്ളത്. ഒമ്പത് വര്‍ഷം പ്രണയിച്ച കാമുകി ഇറങ്ങി പോയെങ്കിലും സങ്കടപ്പെടാതെ കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് യുവാവും സുഹൃത്തുക്കളും ചെയ്തത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

സ്‌നേഹ എന്ന യുവതിയാണ് തേച്ചിട്ട് പൊയതെന്ന് യുവാവ് പറയുന്നു. നമ്മള്‍ കണ്ടതില്‍ വെച്ച് വേള്‍ഡ് തേപ്പുകാരിയായ സ്‌നേഹയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് കേക്കിന്റെ പുറത്ത് എഴുതിയിരുന്നത്.

Posted by Aby Taniya Kallarackal on Wednesday, December 19, 2018

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here