ഒടിയന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍

0
227

(www.mediavisionnews.in):മോഹന്‍ലാല്‍ ചിത്രം ഒടിയന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍. തമിള്‍ എംവി എന്ന വെബ്സൈറ്റിലാണ് വ്യാജപ്രിന്‍റ് പ്രത്യക്ഷപ്പെട്ടത്. മൂന്നുമണിയോടെയാണ് അപ്‌ലോഡ് ചെയ്തത്. ഇന്നു പുലർച്ചെയാണ് ചിത്രം റിലീസ് ചെയ്തത്.

ഹര്‍ത്താല്‍ ആണെങ്കിലും  ഒടിയന്‍ കാണാന്‍ നീണ്ടനിരയാണ് തീയേറ്ററുകളില്‍ ഇന്ന് ഉണ്ടായത്. റിലീസിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതേസമയം, കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ ഒടിയന്‍ സിനിമ പ്രദര്‍ശനം നിര്‍ത്തിച്ചു. സിനിമ പകുതിക്ക് വേച്ച് നിര്‍ത്തിക്കുകയും തിയേറ്റര്‍ പൂട്ടിക്കുകയുമായിരുന്നു.

പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷാജികുമാറിന്റേതാണ് ക്യാമറ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. പുലിമുരുകനിലൂടെ മലയാളി സിനിമാപ്രേമിയെ ഞെട്ടിച്ച പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ സംഘട്ടനസംവിധാനം നിര്‍വ്വഹിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here