ഐല മൈതാന വിവാദം: സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയണം: യൂത്ത് ലീഗ്

0
207

ഉപ്പള (www.mediavisionnews.in): മംഗൽപാടി പഞ്ചായത്തിന്റെ അധീനതയിൽ വർഷങ്ങളായി തർക്കത്തിലുണ്ടായിരുന്ന ഐല മൈതാനം വിഷയത്തിൽ
സി. പി. എമ്മിന്റെ ഇരട്ട താപ്പ് ജനം തിരിച്ചറിയുമെന്ന് യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്മാൻ പ്രസ്താവനയിൽ പറഞ്ഞു.

മലബാർ ദേവസ്വം ബോർഡിന് കൈമാറാൻ തീരുമാനിച്ച പഞ്ചായത്ത്‌ ഭരണസമിതിയുടെ യോഗത്തിൽ സിപിഎം പ്രതിനിധിയടക്കം ഐക്യകണ്ഡേന തീരുമാനിച്ച കാര്യം സർക്കാരിന് ശുപാർശ ചെയ്ത ഭരണസമിതിയുടെ തീരുമാനത്തെ വർഗീയമായി ചിത്രീകരിച്ചു നാട്ടിൽ കുഴപ്പം സൃഷ്ടിക്കാൻ ഒരുങ്ങുന്നത് സിപിഎം ആണ്.

2007 ൽ സി. എച്. കുഞ്ഞമ്പു MLA ആയിരുന്നപ്പോൾ സ്വന്തം ലെറ്റർപാടിൽ പ്രസ്തുത 5.96 ഏക്കർ സ്ഥലം അമ്പല കമ്മിറ്റിക്ക്‌ പതിച്ചു നൽകാൻ ശുപാർശ ചെയ്ത MLA യുടെ പാർട്ടിയാണ് ഇപ്പോൾ വിചിത്രമായ ന്യായവാദവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

മഞ്ചേശ്വരത്ത് ആർ.എസ്.എസ്- സി. പി. എം ബാന്ധവം പകൽ പോലെ തെളിയുമ്പോൾ മതേതരത്വം വിളമ്പുന്ന നേതാക്കളുടെ ഗൂഡ ലക്ഷ്യം തിരിച്ചറിയാനുള്ള കഴിവ് ജനങ്ങൾക്കുണ്ടെന്ന ബോധം സി. പി. എം. നേതാക്കൾ മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നു ഗോൾഡൻ റഹ്മാൻ ഓർമ്മപ്പെടുത്തി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here