ഏത് സംഘടന ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും ഇനിമുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍

0
205

കൊച്ചി(www.mediavisionnews.in): ഹർത്താലുകളോട് ‘ബിഗ് നോ’ പറഞ്ഞ് കൊച്ചിയിലെ വ്യാപാരി സമൂഹം. ഏത് സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചാലും  ഇനിമുതൽ കടകൾ തുറക്കുമെന്ന് കേരള മർച്ചന്റ്‌സ് ആൻഡ് ചേംബർ ഓഫ് കൊമേഴ്സ് വ്യക്തമാക്കി. സംസ്ഥാന സർക്കാരുമായും രാഷ്ട്രീയ പാർട്ടികളുമായും ഇത് സംബന്ധിച്ച ചർച്ചകൾ നടത്തുമെന്നും സംഘടന അറിയിച്ചു.

സംസ്ഥാനത്ത് മുന്നിയിപ്പില്ലാതെ അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾ വ്യാപാരമേഖലയിൽ വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ശബരിമല വിഷയത്തിൽ തുടർച്ചയായുണ്ടായ ഹർത്താലുകൾ ഹോട്ടൽ മേഖലയിലുള്ളവരെ  ഉൾപ്പെടെയുള്ളവരെ പ്രതികൂലമായി ബാധിച്ചതായും സംഘടന അഭിപ്രായപ്പെട്ടു.

നിലനിൽപ്പിനായി പ്രതിരോധം എന്ന ആശയവുമായാണ് ഇപ്പോള്‍ കേരള മർച്ചന്റ്സ് ആൻഡ് ചേംബർ ഓഫ് കൊമേഴ്സ് രംഗത്തിറങ്ങിയിരിക്കുന്നത്. ഏത് രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ പ്രഖ്യാപിച്ചാലും ബഹിഷ്കരിക്കാനും സ്ഥാപനങ്ങൾ തുറന്നു  പ്രവർത്തിക്കാനും കൊച്ചിയിൽ ചേർന്ന യോഗം തീരുമാനിച്ചു.  തീരുമാനം സർക്കാരിനേയും മറ്റ് ബന്ധപ്പെട്ടവരെയും അറിയിക്കുമെന്നും സംഘടന ഭാരവാഹികൾ പറഞ്ഞു.

ഹർത്താലിനെതിരെ വ്യാപാര രംഗത്തുള്ള വിവിധ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കും. ഇതിനുവേണ്ടി സംസ്ഥാന സമിതികൾക്ക് രൂപം നൽകും. വിപുലമായ യോഗം അടുത്ത ദിവസം കൊച്ചിയിൽ ചേരും. ഹർത്താലിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്ന കാര്യവും സംഘടന ആലോചിച്ച് വരികയാണ്. അടുത്തമാസം പ്രഖ്യാപിച്ചിട്ടുള്ള ദേശീയപണിമുടക്ക് വേണ്ടതില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here