എച്ച്പിഎൽ കിരീടം സി.എസ്.സി സൂപ്പർ സ്റ്റാറിന്

0
191

ഉപ്പള(www.mediavisionnews.in): ഹിദായത്ത് നഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച അഞ്ചാമത് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് കിരീടം സി.എസ്.സി സൂപ്പർ സ്റ്റാർ പൈവളിക സ്വന്തമാക്കി. ഫൈനലിൽ എൻ.എഫ്.സി അരിമലയെ എട്ട് വിക്കറ്റിനാണ് സി.എസ്.സി പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത എൻ.എഫ്.സി അരിമല ആറ് ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 47 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സി.എസ്.സി 3.4 ഓവറിൽ 2 വിക്കറ്റിൽ ലക്‌ഷ്യം കണ്ടു.

ഫൈനലിലെ മികച്ച കളിക്കാരനായി സി.എസ്.സിയുടെ വിശ്വയെ തെരെഞ്ഞെടുത്തു. വീരകേസരി ഹൊസങ്കടിയുടെ ചെമ്മി ഹൊസങ്കടി ടൂർണമെന്റിലെ മികച്ച താരവുമായി.

മറ്റു പുരസ്‌ക്കാരങ്ങൾ

എമർജിങ് പ്ലെയർ – അജയ് (കെ.എസ്.ഡി)
ബെസ്ററ് ബാറ്റിസ്‌മാൻ – നസീർ ചെറുഗോളി
ബെസ്ററ് ബൗളർ – നസാഫ്‌ പച്ചിലംപാറ
എച്ച്പിഎൽ ഹീറോ – ആബി ബി.സി റോഡ്
ബെസ്റ്റ് ആൾ റൗണ്ടർ – അശ്വിത്
ബെസ്റ്റ് വിക്കറ്റ് കീപ്പർ – ഇംതിയാസ്‌
ഡിസിപ്ലിൻ ടീം – റെഡ് റോസ് കുമ്പള
ഹാട്രിക് വിക്കറ്റ് – മഷൂദ് പച്ചിലംപാറ
ഹാട്രിക് സിക്സ് – വിശ്വ
സൂപ്പർ സിക്സ്- സന്ദേശ് ഹൊസങ്കടി
സൂപ്പർ ഫോർ – ഗിരി കുമ്പള
ബെസ്ററ് ഫീൽഡർ – മനോജ് ഹൊസങ്കടി

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here