ഉത്തര്‍പ്രദേശില്‍ പശുവിന്റെ ജഡാവശിഷ്ടം കണ്ടെത്തി; രണ്ടു ഗ്രാമങ്ങളില്‍ സംഘര്‍ഷാവസ്ഥ

0
231

മഥുര (www.mediavisionnews.in):ഉത്തര്‍പ്രദേശില്‍ വീണ്ടും പശുവിന്റെ പേരില്‍ കലാപം. ഉത്തര്‍പ്രദേശിലെ മഥുരയിലെ കോസി കലന്‍ എന്ന ഗ്രാമത്തില്‍ പശുവിന്റെ ജഡാവശിഷ്ടം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു ഗ്രാമങ്ങളില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. മേഖലയില്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

സംഭവത്തിന്റെ ഉത്തരവാദികളെ എത്രയും വേഗം കണ്ടെത്തുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സാര്‍വഗ്യ റാം മിശ്ര അറിയിച്ചു. അവശിഷ്ടങ്ങള്‍ പരിശോധനയ്ക്കായി മൃഗാശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.

അതേസമയം, വാഹനത്തില്‍ പശുക്കളെ കടത്തിക്കൊണ്ടു പോകുന്നതു കണ്ടതായി ജനക്പുരി സ്വദേശി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വാഹനം നിര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും തന്റെ കാറില്‍ ഇടിക്കാനാണ് അവര്‍ ശ്രമിച്ചത്. ഇതേത്തുടര്‍ന്ന് കാര്‍ മറിഞ്ഞുവെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു. ഈ കേസില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here