തിരുവനന്തപുരം(www.mediavisionnews.in): ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍ പെട്ടാല്‍ ഉടമസ്ഥന് ഇനി വാഹനം നഷ്ടമാകും. നഷ്ടപരിഹാരം അടച്ചില്ലെങ്കില്‍ അപകടത്തില്‍ പെടുന്ന വാഹനം ഏറ്റെടുത്ത് മൂന്ന് മാസത്തിനകം ലേലം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന തരത്തില്‍ നിയമത്തില്‍ മാറ്റം വരുത്തിയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയത്.
മുന്‍പ് അപകടമുണ്ടായാല്‍ കേസ് രജിസ്ട്രര്‍ ചെയ്ത ശേഷം, മറ്റ് പരാതികള്‍ ഇല്ലെങ്കില്‍ വാഹനം ഉടമയ്ക്ക് തിരികെ നല്‍കുമായിരുന്നു. എന്നാല്‍ ഇനി തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍ പെട്ടാല്‍ വാഹനം പിടിച്ചെടുക്കും.. അപകടത്തില്‍ ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്താല്‍ തത്തുല്യമായ നഷ്ടപരിഹാരം കോടതിയില്‍ അടച്ചാല്‍ മാത്രമെ വാഹനം വിട്ടു നല്‍കുകയുള്ളൂ.
പിടിച്ചെടുത്ത വാഹനം അനന്തമായ് കൂട്ടിയിട്ട് നശിപ്പിക്കില്ല. മൂന്ന് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം അടച്ചില്ലെങ്കില്‍ നോട്ടീസ് നല്‍കാതെ തന്നെ വാഹനം ലേലം ചെയ്യും.
പുതിയ വാഹനം രജിസ്ട്രര്‍ ചെയ്യുമ്പോള്‍ മൂന്ന് വര്‍ഷത്തെ ഇന്‍ഷുറന്‍സ് എടുക്കണമെന്ന നിയമം നടപ്പാക്കിയതിന് പിന്നാലെയാണ് പുതിയ ഉത്തരവും ഇറക്കിയിരിക്കുന്നത്.