ചെന്നൈ (www.mediavisionnews.in): അന്താരാഷ്ട്ര ക്രിക്കറ്റിലേ അത്ഭുതമാണ് റാഷിദ് ഖാന്‍ എന്ന അഫ്ഗാന്‍ സ്പിന്നര്‍. പരിമിധികളോടും പരാധീനതകളോടും പടവെട്ടി വളര്‍ന്ന റാഷിദ് ഖാന്‍ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ്. റാഷിദിനെ സ്വന്തമാക്കാന്‍ വിവിധ ലീഗുകളില്‍ ടീമുകളുടെ മത്സരം തന്നെ നടക്കാറുണ്ട്.
എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ യുവപേസര്‍ ദീപക് ചഹര്‍ ഒരു അത്ഭുത സ്പിന്നറെ പരിചയപ്പെടുത്തുകയാണ്. ഇന്ത്യയുടെ റാഷിദ് ഖാന്‍ എന്നാണ് ഈ സ്പിന്നറെ ചഹര്‍ വിശേഷിപ്പിക്കുന്നത്. തന്റെ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലിക്കുന്ന ഒരു കുട്ടിയെയാണ് റാഷിദ് ഇന്ത്യയുടെ റാഷിദ് ഖാനായി പരിചയപ്പെടുത്തുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ താരത്തിന്റെ ബൗളിംഗ് പ്രകടനവും ദീപക്ക് പങ്കുവെക്കുന്നു.
‘ഇന്ത്യയില്‍ ഇപ്പോള്‍ നിരവധി റാഷിദ് ഖാന്‍മാരുണ്ട്. അതിലൊന്ന് എന്റെ അക്കാഡമിയിലുണ്ട്. എല്ലാവരും അവരുടെ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ പരിശ്രമിക്കുന്നു’ ചഹര്‍ പറയുന്നു.
നിലവില്‍ ബിഗ്ബാഷ് ലീഗില്‍ അഡ്‌ലൈഡ് സ്‌ട്രൈക്കേഴ്‌സിനായാണ് റാഷിദ് ഖാന്‍ കളിക്കുന്നത്. ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റ് നേടി റാഷിദ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഒരു കലണ്ടര്‍ വര്‍ഷം ടി20യില്‍ 100 വിക്കറ്റ് തിക ആദ്യ ബൗളറാണ് റാഷിദ് ഖാന്‍.