അമേരിക്കൻ മുൻ പ്രസിഡന്റ് ജോർജ് ബുഷ് സീനിയര്‍ അന്തരിച്ചു

0
266

ന്യൂയോർക്ക്(www.mediavisionnews.in): അമേരിക്കൻ മുൻ പ്രസിഡൻറ് ജോർജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു. അമേരിക്കയുടെ 41-ാം പ്രസിഡൻറായിരുന്ന ജോർജ് ബുഷ് സീനിയർ 94 ാം വയസിലാണ് മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്.

1989 മുതല്‍ 1993 വരെയാണ് ജോര്‍ജ് ബുഷ് സീനിയര്‍ അമേരിക്കയുടെ പ്രസിഡന്‍റായിരുന്നത്. ഗള്‍ഫ് യുദ്ധകാലത്തെ അമേരിക്കന്‍ ഇടപെടല്‍ ഇദ്ദേഹത്തിന്‍റെ കാലഘട്ടത്തിലായിരുന്നു. പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here