അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ പിതാവ് അന്തരിച്ചു

0
203

കാബൂള്‍: (www.mediavisionnews.in): അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ പിതാവ് അന്തരിച്ചു. അഫ്ഗാന്റെ മുതിര്‍ന്ന താരമായ മുഹമ്മദ് നബിയാണ് വാര്‍ത്ത അറിയിച്ചത്. ബിഗ് ബാഷ് ലീഗ് കളിക്കാനായി ഓസ്‌ട്രേലിയിലാണ് റാഷിദ് ഇപ്പോഴുള്ളത്. മരണാനന്തര ചടങ്ങുകള്‍ക്കായി റാഷിദ് ഉടനെ തന്നെ നാട്ടിലേക്ക് മടങ്ങും.

ചുരുങ്ങിയ കാലം കൊണ്ട് ക്രിക്കറ്റ് ലോകത്ത് ഒരുപാട് ആരാധകരെ ഉണ്ടാക്കിയ താരമാണ് 20 കാരനായ റാഷിദ്. പ്രിയ താരത്തിന്റെ ദുഖത്തില്‍ അനുശോചനം രേഖപ്പെടുത്തി ക്രിക്കറ്റിന് അകത്തും പുറത്തുമുളള നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. തന്റെ പിതാവിന്റെ വിയോഗത്തെ കുറിച്ച് റാഷിദ് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്,

”നിങ്ങളുടെ ഓര്‍മ്മകള്‍ എന്റെ ഹൃദയമിടിപ്പായി മാറിയിരിക്കുകയാണ്. ജിവിതക്കാലം മുഴുവന്‍ അതെനിക്കൊപ്പമുണ്ടാകും. നിങ്ങളുടെ അനുഗ്രഹമാണ് എന്ന് റാഷിദ് ഖാന്‍ ആക്കിയത്. നേട്ടങ്ങള്‍ പങ്കുവെക്കാന്‍ ഇനി നിങ്ങളില്ല. നിങ്ങളോട് പറയാന്‍ ഇനിയും ഒരുപാട് ബാക്കിയുണ്ടെനിക്ക്. മിസ് യൂ”

റാഷിദ് ഖാന്റെ ഫൗണ്ടേഷനാണ് താരത്തെ ഉദ്ധരിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. ബിബിഎല്ലില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ താരമാണ് റാഷിദ് ഖാന്‍. മൂന്ന് മത്സരങ്ങളില്‍ നിന്നും അഞ്ച് വിക്കറ്റുകളും എടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണിലാണ് അഡ്‌ലെയ്ഡ് ടീം റാഷിദിനെ സ്വന്തമാക്കുന്നത്. പിന്നാലെ അഡ്‌ലെയ്ഡ് ചാമ്പ്യന്മാരാവുകയും ചെയ്തിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here