ഷെയ്ണ്‍ വോണിനെ ഞെട്ടിച്ച നൂറ്റാണ്ടിലെ പന്ത്; ഇന്ത്യന്‍ ബാലന്റെ വീഡിയോ വൈറല്‍

0
256

കാശ്മീര്‍ (www.mediavisionnews.in): ക്രിക്കറ്റ് ലോകം ഏറെ വാഴ്ത്തുന്ന ആവേശത്തോടെയും ആശ്ചര്യത്തോടെയുമാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ണ്‍ വോണിന്റെ നൂറ്റാണ്ടിലെ പന്തിനെ കാണുന്നത്. അതെ ഷെയ്ണ്‍ വോണിനെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ഇന്ത്യന്‍ ബാലന്‍. ജമ്മു കാശ്മീര്‍ സ്വദേശി ബാലന്റെ പ്രകടനമാണ് ഷെയ്ണ്‍ വോണിന്റെ പ്രശംസ ഏറ്റുവാങ്ങിയിരിക്കുന്നത്. ബാലന്റെ അവിസ്മരണീയ ബോളിങ് ട്വിറ്ററില്‍ പങ്കുവെക്കാനും താരം മറന്നില്ല.

വീഡിയോയില്‍ ഹര്‍ഭജന്‍ സിങ്ങിനെ അനുസ്മരിപ്പിക്കുന്ന ശൈലിയില്‍ റണ്‍ അപ്പ് എടുത്ത് ബാലന്‍ പന്ത് എറിഞ്ഞു. ഒറ്റ നോട്ടത്തില്‍ സ്റ്റംമ്പില്‍ നിന്ന് ഒരു മീറ്ററോളം അകലേക്ക് പോയെന്ന് തോന്നുന്ന പന്ത് വൈഡാണെന്നാണ് എല്ലാരും കരുതിയത്. എന്നാല്‍ പന്ത് വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.

ജമ്മു കാശ്മീരിലെ തന്നെ ഒരു മാധ്യമ പ്രവര്‍ത്തകനാണ് കുട്ടിയുടെ വീഡിയോ ട്വിറ്ററില്‍ ആദ്യം പങ്കുവെച്ചത്. മധ്യ കാശ്മീരിലെ ഗന്ധര്‍ബാല്‍ ജില്ലയിലെ താമസക്കാരനാണ് അഹമ്മദ് എന്ന ഏഴ് വയസുകാരന്‍ പയ്യനെന്ന് മധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. ട്വീറ്റില്‍ ഷെയ്ണ്‍ വോണിനെയും ടാഗ് ചെയ്തതോടെയാണ് സംഭവം ഇതിഹാസത്തിന്റെ ശ്രദ്ധയില്‍ പെട്ടത്.

പിന്നാലെ കുട്ടിയെ അഭിനന്ദിച്ച് ഷെയ്ന്‍ വോണ്‍ റീട്വീറ്റ് ചെയ്തതോടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. ‘മികവുറ്റ പ്രകടനം, നന്നായി പന്തെറിഞ്ഞു’ വീഡിയോക്കൊപ്പം താരം കുറിച്ചിരിക്കുന്നത്. ഇന്ത്യാ-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ഷെയ്ന്‍ വോണിന്റെ ആവശ്യപ്രകാരം വീഡിയോ ടെലിവിഷനിലും കാണിച്ചു.

ഈ വര്‍ഷം ജൂലൈയിലാണ് വീഡിയോ ആദ്യം ട്വിറ്ററില്‍ എത്തുന്നത്. നൂറ്റാണ്ടിലെ പന്തെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ ട്വീറ്റിനൊപ്പം കുറിച്ചത്. 1993 ആഷസ് പരമ്പരയിലായിരുന്നു ഷെയ്ണ്‍ വോണിന്റെ നൂറ്റാണ്ടിലെ പന്ത്. ഇംഗ്ലണ്ടിന്റെ മൈക്ക് ഗാറ്റിങ്ങിനെയാണ് ഇന്ന് വോണ്‍ പുറത്താക്കിയത്.

Googly Bowling by 7 year old boy from Kashmir

Googly Bowling by 7 year old boy from Kashmir

Posted by Media VIsion News on Monday, December 10, 2018

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here