കൊച്ചി(www.mediavisionnews.in): വളപട്ടണം എസ് ഐക്കെതിരെ കെ എം ഷാജി സമര്‍പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഴീക്കോട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധമായ മൊഴിയിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിച്ച എസ് ഐ ശ്രീജിത്ത് കൊടേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് ആവശ്യം.
അയോഗ്യതക്കിടയാക്കിയ ലഘുലേഖകള്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം കെ ടി അബ്ദുല്‍ നാസര്‍ പൊലീസിന് നല്‍കിയതാണെന്നാണ് ആരോപണം.
കെ എം ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധി ശരിവച്ച് ഇന്നലെ രാവിലെ ഹൈക്കോടതി മറ്റൊരു കേസില്‍ വീണ്ടും വിധി പുറപ്പെടുവിച്ചെങ്കിലും ഉച്ചയ്ക്ക് ശേഷം സ്റ്റേ ചെയ്തിരുന്നു.സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് ഈ വിധിയും ഹൈക്കോടതി സ്റ്റേ ചെയ്തത്.