മൊബൈല്‍ നമ്പർ പോര്‍ട്ട്‌ ഇനി രണ്ടുദിവസത്തിനകം ; പുതിയ സംവിധാനവുമായി ട്രായ്

0
253

ന്യൂഡൽഹി (www.mediavisionnews.in): കൂടുതല്‍ മികച്ച സേവനം നല്‍കുന്ന മറ്റു ടെലികോം കമ്പനികളെ തേടി ഉപഭോക്തകള്‍ പോകുന്നത് പതിവാണ് . ഇതിനായി കമ്പനി ഒരുക്കി തരുന്ന സേവനമാണ് ‘ പോര്‍ട്ട്‌ ‘ . ഉപയോഗിക്കുന്ന നമ്പർ മാറാതെ തന്നെ മറ്റൊരു കമ്പനിയുടെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പോര്ട്ടിംഗ് വഴി സാധ്യമാകും . എന്നാല്‍ ഇത്തരമൊരു സേവനം തിരഞ്ഞെടുക്കുമ്പോൾ സേവനം ലഭ്യമാകാന്‍ കാലതാമസം നേരിടാറുണ്ട് . ഇതിന് പരിഹാരമൊരുക്കാനുള്ള ഒരുക്കത്തിലാണ് ട്രായ്.

ഒരു സര്‍ക്കിളില്‍ കീഴില്‍ തന്നെ മറ്റൊരു കമ്പനിയുടെ സേവനത്തിനായി ഉപഭോക്താവ് പോര്‍ട്ട്‌ സേവനം വിനിയോഗിച്ചാല്‍ രണ്ടു ദിവസത്തിനുള്ളില്‍ പുതിയ കമ്പനിയുടെ ഉപഭോക്താവായി മാറുന്നതിനുള്ള സംവിധാനം പരിഷ്കരിക്കാനാണ് ട്രായ് ശ്രമിക്കുന്നത് .

ഒരു സർക്കിളിൽ നിന്നും മറ്റൊരു സർക്കിളിലെ സേവനം തിരഞ്ഞെടുക്കുമ്പോൾ അതിനു കാലതാമസം 4 ദിവസമായി ചുരുങ്ങും.

പോർട്ടിങ് ചെയ്യുന്ന സമയങ്ങളിൽ തെറ്റായ വിവരങ്ങൾ കൈമാറിയാൽ കമ്പനികൾക്ക് 1000 രൂപ പിഴ ചുമത്താനും ട്രായ് തീരുമാനിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here