നോയിഡ(www.mediavisionnews.in): ഉത്തര്‍പ്രദേശിലെ നോയിഡയില്‍ മുസ്ലിം വിഭാഗത്തിലെ ജീവനക്കാര്‍ പൊതു ഇടങ്ങളില്‍ നിസ്ക്കരിക്കുന്നത് വിലക്കേര്‍പ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍ പൊലീസിന്‍റെ ഉത്തരവ്.
പൊതു ഇടത്തില്‍ നിസ്ക്കരിക്കുന്നതിനെതിരെ, പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും, ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിസ്ക്കാരത്തിന് വിലക്കേര്‍പ്പെടുത്തിയതെന്നുമാണ് പൊലീസിന്‍റെ ഭാഷ്യം.
ഇനി പാര്‍ക്കുകള്‍ പോലുള്ള പൊതു ഇടങ്ങളില്‍, മുസ്ലീം വിഭാഗത്തിന് നിസ്ക്കാരത്തിന് അനുവാദമുണ്ടായിരിക്കില്ല. മുസ്ലീം തൊഴിലാളികള്‍ ഇവിടങ്ങളില്‍ നിസ്ക്കരിച്ചാല്‍ അതിന്‍റെ ഉത്തരവാദിത്തം ഇനിമുതല്‍ അവര്‍ ജോലി ചെയ്യുന്ന കമ്പനികള്‍ക്കായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
നോയിഡയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ഉത്തരവ് കമ്പനികളെ അറിയിച്ചിട്ടുണ്ട്. ഐടി കമ്പനികള്‍ ഏറെയുളള സെക്ടര്‍ 58 പ്രദേശത്തും ഉത്തരവ് നല്‍കിയിട്ടുണ്ട്. മുസ്ലിം ജീവനക്കാര്‍ ഉത്തരവ് ലംഘിക്കുകയാണെങ്കില്‍ കമ്പനികള്‍ ബാധ്യസ്ഥരായിരിക്കണമെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് ഉത്തരവില്‍ വ്യക്തത തേടി കമ്പനികള്‍ നോയിഡയിലെ മുതിര്‍ പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ട്. ജീവനക്കാര്‍ ഉത്തരവ് ലംഘിക്കുകയാണെങ്കില്‍ തങ്ങള്‍ എങ്ങനെ ഉത്തരവാദികളാകുമെന്നാണ് കമ്പനികളുടെ സംശയം.
അതേസമയം ഉത്തര്‍പ്രദേശിലെ മുസ്ലിംങ്ങള്‍ക്കിടയില്‍ ഭീതി പരത്താനുളള നീക്കമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടത്തുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.