മുനവ്വറലി തങ്ങളുടെ ഫോട്ടോയിൽ അശ്ലീല കമന്റ്: യൂത്ത് ലീഗിന്റെ പരാതിയിൽ കേസെടുത്തു

0
186

കാസർഗോഡ്(www.mediavisionnews.in): യുവജനയാത്രക്കിടെ മകൾക്കൊപ്പമുള്ള മുനവ്വറലി തങ്ങളുടെ ഫോട്ടോയിൽ അശ്ലീല കമന്റിട്ട യുവാവിനെതിരെ യൂത്ത് ലീഗിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സെക്രട്ടറി പി.എ അഹമ്മദ് ഷെഫീഖിന്റെ പരാതിയിൽ ചൗക്കി കുന്നിലിലെ സാജിദ് കുക്കർ എന്ന യുവാവിനെതിരെയാണ് കാസർഗോഡ് പോലീസ് കേസെടുത്തത്.

യൂത്ത് ലീഗ് യുവജനയാത്രക്കിടെ മകൾക്കൊപ്പമുള്ള പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫോട്ടോ എഡിറ്റ് ചെയ്ത് അശ്ലീലച്ചുവയുള്ള വാക്കുകൾ ഉപയോഗിച്ച് കമന്റ് ചെയ്യുകയും, ഫേസ്ബുക് അകൗണ്ട് വഴി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

നേരത്തെ ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്റ് ചെയ്തിരുന്നു. മോശം പരാമർശം നടത്തി ജനങ്ങൾക്കിടയിൽ സ്പർദയും വിദ്വെഷവും വളർത്തി ലഹള ഉണ്ടാകണമെന്ന ഉദ്ദേശ്യത്തോടെയുള്ളതാണെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here