മുത്തലാഖ് വിവാദം: കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടി മുസ്ലീംലീഗ്; മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതില്‍ കാരണം വിശദമാക്കണം

0
226

കോഴിക്കോട്(www.mediavisionnews.in): മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്നതിന്റെ കാരണം കുഞ്ഞാലിക്കുട്ടി വിശദമാക്കണമെന്ന് മുസ്ലീംലീഗ്. പാണക്കാട് തങ്ങളാണ് വിശദീകരണം തേടിയത്.

ലോക്‌സഭയില്‍ മുത്തലാഖ് ബില്ല് സംബന്ധിച്ച് ചര്‍ച്ച നടന്നപ്പോള്‍ പങ്കെടുക്കാതിരുന്ന പി. കെ കുഞ്ഞാലിക്കുട്ടിയുടെ നടപടി വിവാദമായി മാറിയിരിക്കുകയാണ്.

സുഹൃത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന കാരണത്താലാണ് കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍ പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം നല്‍കിയിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചതാണ് പാര്‍ലമെന്റിലെ മുത്തലാഖ് ചര്‍ച്ചയെന്നും ഇത്രയും പ്രധാനപ്പെട്ട ചര്‍ച്ചയും വോട്ടെടുപ്പും നടക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി അവിടെ വേണമായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

അതേസമയം, മുത്തലാഖ് വിവാദത്തില്‍ പ്രതികരണവുമായി പി.കെ.കുഞ്ഞാലിക്കുട്ടി എംപി രംഗത്തെത്തിയിരുന്നു. വിവാദം തത്പരകക്ഷികളുടെ കുപ്രചരണമാണെന്നും ആരോപണങ്ങള്‍ വസ്തുതാപരമായി ശരിയല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇ.ടി.മുഹമ്മദ് ബഷീര്‍ വോട്ട് ചെയ്തത് തന്നോട് കൂടി ആലോചിച്ച ശേഷമായിരുന്നെന്നും ചര്‍ച്ചയ്ക്ക് ശേഷം സഭ ബഹിഷ്‌കരിക്കാനായിരുന്നു തീരുമാനമെന്നും അത്യാവശ്യമുള്ളതിനാലാണ് ലോക്‌സഭയില്‍ എത്താതിരുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുകയും ചെയ്തിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here