മഞ്ചേശ്വരം ചെക്ക് പോസ്റ്റിനടുത്ത് 180 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ

0
223

മഞ്ചേശ്വരം (www.mediavisionnews.in): മഞ്ചേശ്വരം ചെക്ക് പോസ്റ്റിനടുത്ത് എക്‌സൈസ് അധികൃതര്‍ നടത്തിയ വാഹന പരിശോധനയില്‍ 180 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. രണ്ടുപേര്‍ വാഹനവുമായി പിടിയിലായി. കാസര്‍കോട് പൊവ്വല്‍ സ്വദേശികളായ ബി.എം മുഹമ്മദ്, അബൂബക്കര്‍ സിദ്ധീഖ് എന്നിവരാണ് പിടിയിലായത്. പുകയില കടത്തിയ ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെ മഞ്ചേശ്വരം റേയ്ഞ്ച് എക്‌സൈസ് അധികൃതര്‍ നടത്തിയ വാഹന പരിശോധനയിലാണ് സംഘം കുടുങ്ങിയത്. പിടികൂടിയ പുകയില ഉല്‍പന്നങ്ങള്‍ക്ക് രണ്ടുലക്ഷത്തോളം വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്‍സ്‌പെക്ടര്‍മാരായ സദാനന്ദന്‍, ജയന്‍, പ്രിവന്റിവ് ഓഫീസര്‍മാരായ ജോസഫ്, വി.വി സന്തോഷ്‌കുമാര്‍, സിവില്‍ ഓഫീസര്‍മാരായ സി.കെ.വി സുരേഷ്, സുധീര്‍ പാറമ്മല്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here