മംഗല്‍പാടി ജനപ്രിയ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ കാവിക്കൊടി; പൊലീസ് അഴിച്ചു നീക്കി

0
213

ഉപ്പള (www.mediavisionnews.in):  സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തില്‍ കാവിക്കൊടി കെട്ടിയത് പൊലീസെത്തി നീക്കം ചെയ്തു. ജിവിഎച്ച്എസ്എസ് മംഗല്‍പാടി ജനപ്രിയ സ്‌കൂള്‍ കെട്ടിടത്തിലാണ് ഇന്ന് രാവിലെ കാവിക്കൊടി കെട്ടിയതായി കണ്ടത്. വിവരമറിഞ്ഞ് മഞ്ചേശ്വരം എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് കൊടി നീക്കം ചെയ്യുകയായിരുന്നു.

ചുമരില്‍ ബിജെപി, ബജ്‌റംഗ്ദള്‍, സംഘ്പരിവാര്‍ എന്നൊക്കെ എഴുതി വെച്ചതായും ആരോപണമുണ്ട്. എന്നാല്‍ ഇത് കണ്ടിട്ടില്ലെന്ന് എസ്ഐ  പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമായാണ് സ്‌കൂളില്‍ കൊടി നാട്ടിയതിനു പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പുറത്തു നിന്നെത്തിയ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here