മംഗൽപ്പാടി (www.mediavisionnews.in): മംഗൽപ്പാടി സ്ക്കൂൾ 1997-98, 98-99 ബാച്ചിലെ വിദ്യാർത്ഥികൾ ബാക്ക് ടു കുക്കാർ സ്ക്കൂൾ ഇന്നലെ സംഘടിപ്പിച്ച സ്പോർട്സ് മീറ്റിൽ “റെഡ് അറ്റാക്കേർസ്” ചാമ്പ്യൻമാരായി.
2017 ൽ ഇതേ ബാച്ച് സംഘടിപ്പിച്ച “ഗെറ്റ് ടു ഗെതർ” പരിപാടി എൺപതോളം പൂർവ്വ വിദ്യാർത്ഥി വിദ്യാർത്തിനികൾ പങ്കെടുത്തു. ഈ പ്രാവശ്യം നടന്ന സ്പോർട്സ് മീറ്റും ഗംഭീര വിജയമായതിന്റെ ആഹ്ലാദത്തിലാണ് ഈ ബാച്ചിലെ അംഗങ്ങൾ. ക്ലാസ്മേറ്റ്സ് വാട്സപ്പ് ഗ്രൂപ്പിലൂടെ സൗഹൃദം നിലനിർത്തിക്കൊണ്ടാണ് ഈ സഹപാഠികൾ പഴയ ഓർമ്മകൾ പുതുക്കിക്കൊണ്ടിരിക്കുന്നത്.
ക്രിക്കറ്റ് ലീഗ് മത്സരത്തിൽ റെഡ് അറ്റാക്കേർസ്, ഗ്രീൻ ആർമി, യെല്ലോ സ്ട്രൈകേർസ്, ബ്ലൂ വാരിയേർസ് എന്നീ 4 ടീമുകളാണ് അണി നിരന്നത്. ഓരോ ടീമിലും പഴയ കളിക്കാരാണെങ്കിലും യുവ കളിക്കാരെ കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള കളിയാണ് ഇവർ കാഴ്ച വെച്ചത്. കളിച്ച ഒരു കളിയിലും തോൽവിയറിയാതെയാണ് റെഡ് അറ്റാക്കേർസ് ഫൈനലിൽ പ്രവേശിച്ചത്. ഫൈനലിൽ യെല്ലോ സ്ട്രൈക്കേർസിനെ തോൽപ്പിച്ചാണ് റെഡ് അറ്റാക്കേർസ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്.
ഗൾഫിൽ നിന്നും,യൂറോപ്പിൽ നിന്നും, മൈസൂർ,ബാംഗ്ലൂർ,തിരുവനന്തപുരം ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ഈ മീറ്റിൽ പങ്കെടുക്കാൻ വേണ്ടി സഹപാഠികൾ എത്തി. ഒരു കൂട്ടം മെമ്പർമാരുടെ കഠിന പ്രയത്നമാണ് ഈ പൂർവ്വ വിദ്യാർത്ഥികളെ സ്കൂൾ ക്യാമ്പസിലെത്തിക്കുന്നത്.