നാടു ചുറ്റാന്‍ മോദിയുടെ മന്ത്രിമാര്‍ക്ക് ചെലവ് 239.05 കോടി

0
249

ന്യൂഡല്‍ഹി(www.mediavisionnews.in): പ്രധാനമന്ത്രിയോളമില്ലെങ്കിലും വിദേശ പര്യടനങ്ങളുടെ കാര്യത്തില്‍ തങ്ങളും ഒട്ടും മോശമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് അനുയായികള്‍. നാലു വര്‍ഷത്തിനിടെ മോദി സഭയിലെ മന്ത്രിമാര്‍ വിദേശ പര്യടനത്തിനായി 239.05 കോടി രൂപ ചെലവിട്ടതായി റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകള്‍ ഇന്ത്യന്‍ എക്‌സ്പ്രസാണ് പുറത്തുവിട്ടത്.

കാബിനറ്റ് മന്ത്രിമാരുടെ ഔദ്യോഗിക യാത്രകള്‍ക്കായി 225.30 കോടി ചെലവഴിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്. സഹമന്ത്രിമാരുെട യാത്രകൾക്കായി 13.75 കോടി ചെയലവിട്ടു.

പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കായി നാലുവര്‍ഷത്തിനിടെ 2000 കോടി ചെലവിട്ടതായി കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി വി.കെ സിങ് വെളിപെടുത്തിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here