ഹൈദരാബാദ്(www.mediavisionnews.in): തെലങ്കാനയില്‍ ടി.ആര്‍.എസ് ലീഡ് തിരിച്ചുപിടിച്ചു. കോണ്‍ഗ്രസ് ആദ്യമണിക്കൂറില്‍ മുന്നോട്ടുവന്നിരുന്നെങ്കിലും ടി.ആര്‍.എസ് തിരിച്ചുവന്നു. നിലവില്‍ 60 സീറ്റില്‍ ടി.ആര്‍.എസ് മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് 32 സീറ്റില്‍ ലീഡ് ചെയ്യുന്നു.
119 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
നേരത്തെ തെലങ്കാനയില്‍ പ്രതിപക്ഷസഖ്യം ഗവര്‍ണറെ കണ്ടിരുന്നു. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശാല പ്രതിപക്ഷ സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിക്കണമെന്നു മുന്നണി നേതാക്കള്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍.നരസിംഹനെ കണ്ട് ആവശ്യപ്പെട്ടിരുന്നു.
വിശാലസഖ്യം കൂടുതല്‍ സീറ്റുകള്‍ നേടിയാലും പാര്‍ട്ടി അടിസ്ഥാനത്തില്‍ പരിഗണിക്കുമ്പോള്‍ തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്) കൂടുതല്‍ സീറ്റുകള്‍ നേടിയിട്ടുള്ളതെങ്കില്‍ അവരെ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിക്കരുതെന്നാണ് ആവശ്യം.