തുഷാര്‍, രാഹുല്‍, രോഹിത് എന്നീ ഹിന്ദുക്കളുടെ മുമ്പില്‍ അഹമ്മദ് എന്ന മുസ്ലിം പശുവിനെ കൊന്നാല്‍ കുറ്റമാകുമോ? ഉത്തരേന്ത്യന്‍ നിരത്തുകളില്‍ നിന്നും പശു ഇനി പരീക്ഷാഹാളില്‍

0
203

ന്യൂദല്‍ഹി (www.mediavisionnews.in): ഉത്തരേന്ത്യന്‍ നിരത്തുകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന പശു പരീക്ഷാഹാളിലേക്കും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ നരേലയിലുള്ള ചന്ദ്ര പ്രഭു ജയിന്‍ ലോ കോളജില്‍ എല്‍എല്‍ബി പരീക്ഷയ്ക്ക് ഗോവധവുമായി ബന്ധപ്പെട്ട ചോദ്യവും ഉണ്ടായിരുന്നു. ശിക്ഷാനിയമം സംബന്ധിച്ച ചോദ്യപേപ്പറില്‍ ഗോവധവുമായി ബന്ധപ്പെട്ട ചോദ്യം വന്നത് ഏറെ വിവാദമായിരിക്കുകയാണ്.

തുഷാര്‍, രാഹുല്‍, രോഹിത് എന്നീ ഹിന്ദുക്കളുടെ മുന്നില്‍ വെച്ച് അഹമ്മദ് എന്ന മുസ്ലിം പശുവിനെ കൊന്നാല്‍ അഹമ്മദ് ചെയ്തത് കുറ്റമാകുമോ എന്നതായിരുന്നു ചോദ്യം. ഉത്തരേന്ത്യയില്‍ പശുരാഷ്ട്രീയം ആളിക്കത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും വര്‍ഗീയത അഴിച്ചു വിടാനാണ് ബിജെപിയുടെ ശ്രമം.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഈ ചോദ്യത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു. ചോദ്യം നീക്കം ചെയ്യണമെന്ന പരാതിയുമായി അവര്‍ സംഘടിച്ചതിനെ തുടര്‍ന്ന് ഗുരു ഗോവിന്ദ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്‌സിറ്റി ഈ ചോദ്യം നിക്കം ചെയ്തതായും ഇതിന് മാര്‍ക്ക് നല്‍കില്ലെന്നും അറിയിച്ചു. യൂണിവേഴ്‌സിറ്റി ചോദ്യത്തിനെതിരെ അന്വേഷണത്തിനും ഉത്തരവിട്ടു. ഡല്‍ഹി സര്‍ക്കാരും വര്‍ഗീയത വളര്‍ത്തുന്ന ഈ സംഭവത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here