ജയം പിടിച്ചെടുത്ത് ടീം ഇന്ത്യ, ഓസീസില്‍ 10 വര്‍ഷത്തിനിടെ ആദ്യ ജയം

0
225

(www.mediavisionnews.in) അഡലൈഡില്‍: അനായാസം ജയം പ്രതീക്ഷിച്ച ഇന്ത്യയെ വാലറ്റം വിറപ്പിച്ചെങ്കിലും ഓസീസ് പോരാട്ടവീര്യത്തെ മറികടന്ന് കോഹ്ലിയും കൂട്ടരും ആദ്യ ടെസ്റ്റില്‍ ജയം പിടിച്ചെടുത്തു. അവസാന ദിവസം വരെ നീണ്ട മത്സരത്തില്‍ 31 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പിച്ചത്.

സ്‌കോര്‍: ഇന്ത്യ 250, 307 ഓസീസ് 235, 291

323 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ 291 റണ്‍സിന് ഇന്ത്യ പുറത്താക്കുകയായിരുന്നു. അവസാന മൂന്നു വിക്കറ്റില്‍ 104 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഓസീസ ഒരു ഘട്ടത്തില്‍ ജയം പിടിച്ചെടുക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ടീം ഇന്ത്യ അവസരത്തിനൊത്ത് ഉയരുകയായിരുന്നു.

ഇതോടെ നാലു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 10ന് മുന്നിലെത്തി. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ആറാമത്തെ മാത്രം ടെസ്റ്റ് വിജയമാണിത്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറിയും നേടി ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുന്തൂണായി മാറിയ ചേതേശ്വര്‍ പൂജാരയാണ് കളിയിലെ കേമന്‍. രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച പെര്‍ത്തില്‍ ആരംഭിക്കും.

രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന്റെ ഏക അര്‍ധസെഞ്ചുറി കണ്ടെത്തിയ ഷോണ്‍ മാര്‍ഷാണ് അവരുടെ ടോപ് സ്‌കോറര്‍. 166 പന്തുകള്‍ നേരിട്ട മാര്‍ഷ് അഞ്ചു ബൗണ്ടറി സഹിതം 60 റണ്‍സെടത്തു. 73 പന്തില്‍ നാലു ബൗണ്ടറി സഹിതം 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടിം പെയ്‌നും ഇന്ത്യയുടെ വിജയം വൈകിച്ചു. വാലറ്റത്ത് 47 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 38 റണ്‍സുമായി പുറത്താകാതെ നിന്ന നഥാന്‍ ലിയോണം മികച്ച പോരാട്ടവീര്യം പുറത്തെടുത്തു.

ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 എന്ന നിലിയിലായിരുന്നു ഓസീസ് അവിടെ നിന്നായിരുന്നു വാലറ്റത്തിന്റെ പോരാട്ട മികവ്. ഇന്ത്യക്കായി ജസ്പ്രീത് ബംറ, മുഹമ്മദ് ഷമി, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here