മുംബൈ (www.mediavisionnews.in): ഐപിഎല്‍ താരലേലത്തിന് അരങ്ങൊരുങ്ങാനിരിക്കെ ഇന്ത്യന്‍ പേസ് ബൗളറായ ജയദേശ് ഉനദ്ഖഡിന് വീണ്ടും ലോട്ടറിയടിച്ചു. 1.5 കോടി രൂപയാണ് ഉനദ്ഖഡിന് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞ സീസണില്‍ തീര്‍ത്തും തിളങ്ങാതിരുന്നതിനെ തുടര്‍ന്ന് ഇത്തവണ രാജസ്ഥാന്‍ താരത്തെ ഒഴിവാക്കിയ ഉനദ്ഖഡിന് ഇത് അപൂര്‍വ്വ ഭാഗ്യമായി. കഴിഞ്ഞ സീസണില്‍ 11.5 കോടി രൂപ മുടക്കിയാണ് രാജസ്ഥാന്‍ റോയല്‍സ് ഈ ഇടംകൈയന്‍ പേസറെ ടീമിലെത്തിച്ചത്. വലിയ താരങ്ങള്‍ക്കു പോലും ഇതിലും തീരെ കുറഞ്ഞ തുകയാണ് അന്ന് ലഭിച്ചിരുന്നത്.
അതെസമയം ഉനദ്ഖഡിന് ഒന്നര കോടി അടിസ്ഥാന വിലയുളളപ്പോള്‍ യുവരാജ് സിംഗ്, വൃദ്ധിമാന്‍ സാഹ, മുഹമ്മദ് ഷാമി, അക്ഷര്‍ പട്ടേല്‍ തുടങ്ങിയവരുടെ അടിസ്ഥാനവില ഒരുകോടി രൂപ മാത്രമാണ്.
അതെസമയം ഉനദ്ഖഡിന് വിലയേറുന്നത് താരം വിറ്റുപോകാനുള്ള സാധ്യത കുറയ്ക്കും. നേരത്തെ ഇശാന്ത് ശര്‍മ്മയ്ക്ക് സമാനമായ ദുരന്തം സംഭവിച്ചിരുന്നു. അന്ന് രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഇശാന്തിനെ ആരും സ്വന്തമാക്കാത്തതിനെ തുടര്‍ന്ന് ഐപിഎല്‍ കളിക്കാനായില്ല.