എന്താണ് ബോക്‌സിംഗ് ഡേ ടെസ്റ്റ്? എങ്ങനെ ഈ പേര് വന്നു

0
246

മെല്‍ബണ്‍ (www.mediavisionnews.in): മെല്‍ബണില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഇറങ്ങുമ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ ഉദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് ഈ ടെസ്റ്റ് മത്സരത്തെ ബോക്‌സിംഗ് ഡേ ടെസ്റ്റ് എന്ന് വിഷേഷിപ്പിക്കുന്നത്. ഇതിന് പിന്നില്‍ വലിയൊരു ചരിത്രമുണ്ട്.

ക്രിസ്മസിന് പിറ്റേദിവസത്തെ ഇംഗ്ലീഷുകാര്‍ വിശേഷിപ്പിക്കുന്നത് ബോക്‌സിംഗ് ഡേ. ഈ ദിവസം ബ്രിട്ടീഷുകാര്‍ പ്രത്യേക ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു. ബ്രിട്ടന്റെ കോളനിഭരണം നിലവിലുണ്ടായിരുന്ന പല രാജ്യങ്ങളും ഇതേ ആഘോഷം നടത്തുന്നുണ്ട്. ഒരു ക്രിസ്മസ് ‘ബോക്‌സ്’ നിറയെ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത് കൊണ്ടാണ് ബോക്‌സിംഗ് ഡേ എന്ന് ആ ദിവസത്തെ വിശേഷിപ്പിക്കുന്നത്.

എന്നാല്‍ ഈ ബോക്‌സിംഗ് ഡേയ്ക്ക് തുടങ്ങുന്ന ക്രിക്കറ്റ് മത്സരം എന്ന നിലയിലാണ് ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്ബില്‍(ങഇഏ ) സുപ്രസിദ്ധമായ ബോക്‌സിങ്ങ് ഡേ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. പ്രതിവര്‍ഷം ഈ ദിവസം ഒരു ക്രിക്കറ്റ് മത്സരം ക്രിക്കറ്റ് ഓസ്‌ട്രേലിയ സംഘടിപ്പിക്കാറുണ്ട്.

ആതിഥേയരായ ഓസ്‌ട്രേലിയ എം.സി.ജി. സ്റ്റേഡിയത്തില്‍ വെച്ച് സന്ദര്‍ശനത്തിനെത്തുന്ന മറ്റൊരു വിദേശ ടീമുമായി ഏറ്റുമുട്ടുന്ന വാശിയേറിയ ടെസ്റ്റ് പോരാട്ടമാണ് ഇന്ന് ഔദ്യോഗികമായി ബോക്‌സിങ്ങ് ഡേ ടെസ്റ്റ് എന്നപേരില്‍ അറിയപ്പെടുന്നത്. ഒരു ലക്ഷത്തോളം പേരാണ് ഈ മത്സരം തത്സമയം വീക്ഷിക്കുക. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് ആദ്യത്തെ ഔദ്യോഗിക ബോക്‌സിങ്ങ് ഡേ ടെസ്റ്റ് നടക്കുന്നത് 1969ല്‍ ഓസ്ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും തമ്മിലാണ്.

1980 മുതല്‍ക്കാണ് ‘ബോക്‌സിങ്ങ് ഡേ ടെസ്റ്റ്’ എന്ന പേരില്‍ എംസിജി അവകാശവാദം ഉന്നയിക്കുന്നതും അത് വര്‍ഷാവര്‍ഷം മുടങ്ങാതെ നടത്താന്‍ തുടങ്ങുന്നതും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here