എച്ച്.എൻ പ്രീമിയർ ലീഗ്: താരലേലം പൂർത്തിയായി; ഫൈറൂസ് വിലപ്പിടിപ്പുള്ള താരം

0
187

ഉപ്പള(www.mediavisionnews.in): ഹിദായത്ത് നഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന എച്ച്.എൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് അഞ്ചാം സീസണിലേക്കുള്ള താരലേലം പൂർത്തിയായി.146 കളിക്കാരെയാണ് വിവിധ ടീമുകള്‍ ലേലത്തില്‍ സ്വന്തമാക്കിയത്.

2350 രൂപക്ക് മാസ്റ്റേഴ്സ് തുരുത്തിയിലെത്തിയ ഫൈറൂസ് പച്ചിലംപാറ തന്നെയാണ് ലേലത്തിലെ വിലപിടിപ്പുള്ള താരം. ഉപ്പള മെട്രോ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച നടന്ന താരലേലത്തിന് ക്ലബ് പ്രസിഡന്റ് റഹ്‌മാൻ ഗോൾഡൻ, സെക്രട്ടറി അഷ്‌റഫ്, ട്രഷറർ കെ.എസ് മൂസ, സുബൈർ, അഫ്സൽ, സകീർ, ആരിഫ്, ബി.എം ഉമ്പായി, ബാത്തിഷ, റിയാസ് തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി ക്രിക്കറ്റ് ആരാധകർ തടിച്ചു കൂടിയ ലേലത്തിൽ 12 ടീമുകളുടെയും മാനേജ്‌മെന്റ് പ്രതിനിധികൾ പങ്കടുത്തു. അബ്ദുൽ റഹ്‌മാൻ ബേക്കൂർ ലേല പരിപാടികൾ നിയന്ത്രിച്ചു.

എച്ച്.എൻ ഫ്രണ്ട്സ്, അറബിക്കട്ട ഫ്രണ്ട്സ് ഉപ്പള, മാസ്റ്റർ തുരുത്തി, സി.എസ്‌.സി സൂപ്പർ സ്റ്റാർ, അലിഫ് സ്റ്റാർ മൂസോടി, എച്ച്.ബി ഫ്രണ്ട്സ്, ബി.എസ്‌.സി ടൈഗർ മഞ്ചേശ്വരം, എൻ.എഫ്‌സി. അരിമല, ലക്കി സ്റ്റാർ ബി മഞ്ചേശ്വരം, റെഡ് റോസ് കുമ്പള, ഉപ്പള ഇന്ത്യൻ അബാൻ, വീര കേസരി ഹൊസങ്കടി എന്നി ടീമുകളാണ് എച്ച്.എൻ പ്രീമിയർ ലീഗിന് വേണ്ടി മാറ്റുരയ്ക്കുന്നത്.

ഡിസംബർ 15 മുതൽ ഗോൾഡൻ അബ്ദുൽ ഖാദർ സ്റ്റേഡിയത്തിൽ അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ടൂർണമെന്റിൽ ആദ്യ മത്സരം എച്ച്.ബി ഫ്രണ്ടൻസും എൻ.എഫ്‌സി അരിമലയും തമ്മിലാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here