ഉപ്പളയില്‍ ടൂറിസ്റ്റ് ബസില്‍ കടത്താന്‍ ശ്രമിച്ച 75 കിലോ പാന്‍ ഉല്‍പന്നങ്ങള്‍ പിടിച്ചു

0
181

കുമ്പള(www.mediavisionnews.in): ടൂറിസ്റ്റ് ബസില്‍ കടത്താന്‍ ശ്രമിച്ച 75 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി യാത്രക്കാരനെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മംഗളൂരു ജെപ്പു റോഡിലെ ദീക്ഷിതി(35)നെയാണ് അറസ്റ്റ് ചെയ്തത്.

പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം ഉപ്പളയില്‍ വെച്ച് ബസ് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. കര്‍ണ്ണാടകയില്‍ നിന്ന് കോഴിക്കോട്ടേക്ക് കടത്താനായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി പ്രസന്ന കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ടി. രാജേഷ്, എസ്. ജേക്കബ്, പി.ശശി, സിവില്‍ ഓഫീസര്‍മാരായ ലിജു, പി.വി സുധീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കര്‍ണാടകയില്‍ നിന്ന് ചെറിയ വിലയില്‍ പുകയില ഉല്‍പന്നങ്ങള്‍ വാങ്ങി കേരളത്തിലേക്കുള്ള കടത്ത് വ്യാപകമായിരിക്കുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here