തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ അതീവ ഗുരുത ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇസ്രത് ജഹാന്‍ വ്യാജ ഏറ്റമുട്ടല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ രക്ഷിക്കാന്‍ ബെഹ്‌റ ശ്രമിച്ചതായിട്ടാണ് മുല്ലപ്പള്ളിയുടെ ആരോപണം. ബെഹ്‌റ എന്‍ഐഎയുടെ തലപ്പത്തിരുന്ന വേളയിലാണ് മോദി, അമിത് ഷാ എന്നിവരെ രക്ഷിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് ബെഹ്‌റ നല്‍കിയത്. ഈ ഫയലുകള്‍ താന്‍ ആഭ്യന്തര സഹമന്ത്രിയായിരിക്കേ കണ്ടിട്ടുണ്ട്.
ബെഹ്‌റ ഈ കേസില്‍ നടത്തിയ അന്വേഷണത്തെ കുറിച്ച് വ്യക്തമാക്കുന്നതിന് തയ്യാറാകണം.എന്‍ഐഎയില്‍നിന്ന് ബെഹ്‌റ ലീവ് എടുത്തോ. അവധിയെടുത്തെങ്കില്‍ എന്തിനെന്ന് പറയണം.
മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിന് ശേഷമാണ് ബെഹ്‌റയെ സംസ്ഥാന പൊലീസ് മേധാവിയായി നിശ്ചയിക്കാന്‍ പിണറായി വിജയന്‍ ഉത്തരവിട്ടത്. ഇത് ഇസ്രത് ജഹാന്‍ വ്യാജഏറ്റമുട്ടല്‍ കേസില്‍ നിന്നും മോദിയെ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പ്രത്യുപകാരമാണ്. ഇതിന് പിണറായി വിജയനോട് നിര്‍ദേശിച്ചത് മോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.