ഇത് എല്ലാകാലത്തും സൂക്ഷിക്കാനാകില്ല; മരണശേഷം 1300 കോടി രൂപയുടെ സ്വത്തുക്കള്‍ ദാനം ചെയ്യുമെന്ന് ഹോളിവുഡ് സൂപ്പര്‍താരം

0
178

ഹോങ്കോങ് (www.mediavisionnews.in): തന്റെ മരണശേഷം ആയിരത്തിമൂന്നൂറ് കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളെല്ലാം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് പ്രശസ്ത ഹോങ്കോങ്ങ് ചലച്ചിത്ര താരം ചൗ യുന്‍ഫാറ്റ്. ഇതിന് തന്റെ ഭാര്യയുടെ ശക്തമായ പിന്തുണയുണ്ടെന്നും യുന്‍ഫാറ്റ് പറഞ്ഞു.

ഈ പണം എല്ലാക്കാലത്തും നിങ്ങള്‍ക്ക് സൂക്ഷിച്ച് വയ്ക്കാനാകില്ല. ഒരുദിവസം നിങ്ങള്‍ ഈ ഭൂമിയില്‍നിന്ന് എന്നന്നേക്കുമായി പോകേണ്ടി വരും. മരിക്കുമ്പോള്‍ ഇവയെല്ലാം മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാനായി ഉപേക്ഷിക്കേണ്ടി വരും. മരിച്ചു കഴിഞ്ഞാല്‍ ബാങ്ക് അക്കൗണ്ടില്‍ പണം സൂക്ഷിക്കാനാകില്ലെന്നും യുന്‍ഫാറ്റ് കൂട്ടിച്ചേര്‍ത്തു. ദക്ഷിണ കൊറിയയിലെ മുന്‍ഹവ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷല്‍ നല്‍കിയ അഭിമുഖത്തിലാണ് യുന്‍ഫാറ്റിന്റെ തുറന്നുപറച്ചില്‍.

crouching-tiger-star-chow-yun-fat-to-give-away-570m-fortune

ഓസ്‌കാര്‍ ചിത്രം പൈറേറ്റ്‌സ് ഓഫ് കരീബിയന്‍, എ ബെറ്റര്‍ ടുമോറോ എന്നീ ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് യുന്‍ഫാറ്റ്. ക്രൗച്ചിംഗ് ടൈഗര്‍, ഹിഡന്‍ ഡ്രാഗണ്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍. 2015ലെ ഫോബ്‌സിന്റെ ലോകത്തിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. റസല്‍ ക്രോവിനൊപ്പം 24ാം സ്ഥാനത്തായിരുന്നു യുന്‍ഫാറ്റ്. കോടീശ്വരനാണെങ്കിലും ഇപ്പോഴും പൊതുഗതാഗതം ഉപയോഗിക്കുന്ന ചൗ താന്‍ അഭിനയിച്ച ചിത്രങ്ങളുടെ ടിക്കറ്റ് പോലും ക്യൂവില്‍ നിന്നാണ് എടുക്കാറുള്ളത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here