ഇടപാടുകള്‍ ഇന്ന് തന്നെ നടത്തുക; ബാങ്കുകളില്‍ കൂട്ട അവധി വരുന്നു, എടിഎമ്മുകളും നിശ്ചലമാകുന്നതിന് സാധ്യത

0
231

കൊച്ചി (www.mediavisionnews.in): ബാങ്കുകളില്‍ വിവിധ കാരണങ്ങള്‍ കൂട്ട അവധി വരുന്നതിനാല്‍ ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇന്ന് തന്നെ നടത്തുക. നാളെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ഓഫീസര്‍മാര്‍ പണിമുടക്കും. ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡഷനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അതിനു ശേഷം വരുന്ന ശനിയാഴ്ച്ച മാസത്തിലെ രണ്ടാമത്തെ ശനിയാണ്. അതായത് അന്നും ബാങ്ക് അവധിയായിരിക്കും.

സ്വഭാവികമായി ഞായറാഴ്ച ബാങ്ക് അവധി ദിനമാണ്. പിന്നീട് തിങ്കളാഴ്ച (ഡിസംബര്‍ 24 ന്) ബാങ്ക് പ്രവര്‍ത്തിക്കും. ചൊവ്വാഴ്ച്ച ക്രിസ്തുമസ് അവധിയാണ്. ബുധനാഴ്ച്ച അടുത്ത പണിമുടക്ക്. ഡിസംബര്‍ 26ന് ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് ലയന നീക്കത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

വ്യാഴാഴ്ച്ച മുതലായിരിക്കും ബാങ്കുകള്‍ പിന്നീട് പ്രവര്‍ത്തിക്കുക. തുടര്‍ച്ചയായി അവധികളും പണിമുടക്കും വരുന്നതിനാല്‍ എടിഎമ്മുകളും നിശ്ചലമാകുന്നതിന് സാധ്യതയുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here