സൗദിയില്‍ കനത്ത മഴയും പ്രളയവും; അല്‍ഫഖ്റ പര്‍വതറോഡ് അടച്ചു

0
239

സൗദി(www.mediavisionnews.in): സൗദിയില്‍ വീണ്ടും കനത്ത മഴ. ജിദ്ദയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. മഴയെ തുടര്‍ന്ന് ഉണ്ടായ കാറ്റില്‍ രണ്ടു സ്ഥലങ്ങളില്‍ ഇലക്ട്രിക് പോസ്റ്റുകളും മരങ്ങളും കടപുഴകി. 36 പേര്‍ക്കു ഷോക്കേറ്റിട്ടുണ്ട്. യാമ്പുവില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കുടുങ്ങിയ 12 കുടുംബങ്ങളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അല്‍ഫഖ്റ പര്‍വതത്തിലേക്കുള്ള റോഡ് അടച്ചിട്ടു. മദീനയില്‍ റോഡിലേക്കു പാറക്കല്ലുകള്‍ അടര്‍ന്നുവീണതിനെ തുടര്‍ന്ന് ഏതാനും റോഡുകളിലെ ഗതാഗതം തടസ്സപ്പെട്ടു. വിവിധ പ്രദേശങ്ങളിലെ താഴ്വാരങ്ങളും മറ്റും വെള്ളത്തിനടിയിലായെന്ന് സുരക്ഷാസേന വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here