സ്വത്ത് തര്‍ക്കം, പൊലീസുകാരന്‍ ബന്ധുവിനെ കുത്തിക്കൊന്നു

0
183

കാസര്‍കോട് (www.mediavisionnews.in): സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് പൊലീസുകാരന്‍ ബന്ധുവിനെ കുത്തിക്കൊന്നു. കാസര്‍കോട് കാറഡുക്ക ശാന്തി നഗറിലെ മാധവന്‍ നായര്‍ (65) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊല്ലപ്പെട്ട മാധവന്‍ നായരുടെ ഭാര്യയുടെ സഹോദരി മകനായ ശ്യാമാണ് കുത്തിക്കൊന്നത്. പൊലീസ് കോണ്‍സ്റ്റബിളായ ഇയാള്‍ ഇപ്പോള്‍ കസ്റ്റഡിയിലാണ്. കുടുംബ പ്രശ്നമാണ് കൊലയ്ക്ക് നയിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.

ഇന്ന് ഉച്ചയോടെ പ്രതിയായ ശ്യാം മാധവന്‍ നായരുടെ വീട്ടിലെത്തുകയും യാതൊരു പ്രോകപനവുമില്ലാതെ കഠാരയെടുത്ത് നെഞ്ചിലേക്ക് കുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം തൊട്ടടുത്ത സ്ഥലത്ത് നിന്നും പ്രതിയെ നാട്ടുകാര്‍ പിടി കൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുത്തേറ്റ മാധവന്‍ നായരെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here