(www.mediavisionnews.in):ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരത്തെ പുറത്താക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കഴിഞ്ഞ സീസണില്‍ ഒന്‍പതര കോടി രൂപ മുടക്കി സ്വന്തമാക്കിയ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് കൊല്‍ക്കത്ത പുറത്താക്കിയത്.
തന്നെ പുറത്താക്കിയ കാര്യം സ്റ്റാര്‍ക്ക് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഒരു ടെക്സ്റ്റ് മെസേജിലൂടെയാണ് തന്നെ പുറത്താക്കിയ വിവരം കൊല്‍ക്കത്ത മാനേജുമെന്റ് അറിയിച്ചതെന്നും സ്റ്റാര്‍ക്ക് പറഞ്ഞു.
ഇതോടെ ടുത്ത ഏപ്രിലില്‍ ഓസ്‌ട്രേലിയയില്‍ തന്നെ ഉണ്ടാകുമെന്നും ലോകകപ്പിനു ആഷസ് മത്സരങ്ങള്‍ക്കുമായി ഒരുക്കത്തില്‍ സജീവമാകുമെന്നും സ്റ്റാര്‍ക്ക് കൂട്ടിച്ചേര്‍ത്തു. അതെസമയം മറ്റ് ഐപിഎല്‍ ഫ്രാഞ്ചസികളാരെങ്കിലും ബന്ധപ്പെടുകയാണെങ്കില്‍ താന്‍ കളിക്കാന്‍ തയ്യാറാണെന്നും സ്റ്റാര്‍ക്ക് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഇഞ്ചോടിഞ്ച് മത്സരത്തിലൂടെയാണ് സ്റ്റാര്‍ക്കിനെ താരലേലത്തില്‍ കൊല്‍ക്കത്ത സ്വന്തമാക്കിയത്. എന്നാല്‍ കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് സ്റ്റാര്‍ക്കിന് ഐപിഎല്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല.
അതെസമയം സ്റ്റാര്‍ക്കിനെ പുറത്താക്കിയതിന് പിന്നില്‍ മറ്റ് ചില കാര്യങ്ങളും പുറത്ത് വരുന്നുണ്ട്. ഐപിഎല്ലിന് ശേഷം ലോകകപ്പ് നടക്കുന്നതിനാല്‍ ഓസീസ് താരങ്ങളുടെ സേവനം ഐപിഎല്ലില്‍ ലഭിക്കില്ലെന്നും ഇത് മുന്‍കൂട്ടി കണ്ടാണ് താരത്തെ ഒഴിവാക്കാന്‍ കൊല്‍ക്കത്ത തീരുമാനിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.