സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; പ്രവാസി വോട്ടര്‍മാരുടെ എണ്ണം കാല്‍ ലക്ഷത്തില്‍ താഴെ

0
228

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ പ്രവാസി വോട്ടര്‍മാരുടെ എണ്ണം കാല്‍ ലക്ഷത്തില്‍ താഴെ മാത്രം. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ടിങ്ങിനുള്ള സാധ്യത നിലനില്‍ക്കെയാണ് പ്രവാസി വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞത്. ഈ മാസം 15 ആണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി.

പുതുക്കിയ കരട് വോട്ടര്‍ പട്ടിക അനുസരിച്ച്‌ 25065496 ആണ് കേരളത്തിലെ മൊത്തം വോട്ടര്‍മാരുടെ എണ്ണം ഇതില്‍ 23410 പേര്‍ മാത്രമാണ് പ്രവാസി വിഭാഗത്തിലുള്ളത്. നവംബര്‍ 15 നുള്ളില്‍ ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ 2019 ജനുവരി നാലിനാണു അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. വിവിധ പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം കൊണ്ടുമാത്രമാണ് കുറച്ചു പേരെയെങ്കിലും പ്രവാസി വിഭാഗത്തില്‍ കരട് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here