ശബരിമല(www.mediavisionnews.in):: സന്നിധാനത്തേക്ക് പോകാന്‍ പുറപ്പെട്ട ബി.ജെ.പി. നേതാവ് കെ.സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലക്കലില്‍ വച്ചായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. നീണ്ട നേരത്തെ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് അറസ്റ്റ് രേഘപ്പെടുത്തിയിരിക്കുന്നത്.
നിശ്ചിത നേതാക്കളെ പോലീസ് നിയന്ത്രണങ്ങള്‍ക്ക് വിധേയമാകേണ്ടി വരുമെന്ന പോലീസ് നടപടിയത്തുടര്ന്നാണ് സുരേന്ദ്രനെ തടഞ്ഞത്. . എന്ത് വന്നാലും സന്നിധാനത്തെത്തുമെന്ന് സുരേന്ദ്രന് പറഞ്ഞിരുന്നു. നിലക്കല്‍ ബേസ് ക്യാമ്പില്‍ വച്ച് അറസ്റ്റ് രേഘപ്പെടുത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും.