കാസര്‍കോട്(www.mediavisionnews.in):: കര്‍ണ്ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 15 ബുള്ളറ്റുകള്‍ മോഷ്ടിച്ച സംഘത്തെ ഉള്ളാള്‍ പൊലീസ് അറസ്റ്റു ചെയ്തു. ഉപ്പളയിലെ മുഹമ്മദ് ആദിന് (26), മഞ്ചേശ്വരത്തെ ഷാഹിദ് (22), കാസര്‍കോട്ടെ അബ്ദുല്‍ മുനാവര്‍ എന്ന മുന്ന (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ 20 ലക്ഷം രൂപ വില വരുന്ന 15 ഇരുചക്രവാഹനങ്ങള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
ഉള്ളാള്‍ പൊലീസ് പരിധിയില്‍ നിന്നു മോഷണം പോയ നാലും മംഗ്ളൂരുവില്‍ നിന്നുള്ള ആറും മംഗ്ളൂരു നോര്‍ത്ത് പൊലീസ് സ്റ്റേഷന് പരിധിയിലെ രണ്ടും ഉറുവയില് നിന്നു മോഷണം പോയ രണ്ടു ബുള്ളറ്റുകളും പിടികൂടിയതായി പൊലീസ് പറഞ്ഞു.
മോഷ്ടിച്ച വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ കൃത്രിമം നടത്തി കൊച്ചിയില്‍ വെള്ളപ്പൊക്കത്തില്‍ നേരിയ കേടുപാടു സംഭവിച്ച വാഹനങ്ങളാണെന്നും തെറ്റിദ്ധരിപ്പിച്ച് തുച്ഛമായ വിലയ്ക്ക് കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും വില്‍പ്പന നടത്തുകയായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു